HOME
DETAILS
MAL
ജമ്മു കശ്മിര് ഗവര്‍ണര്‍ വോറ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
backup
August 28 2017 | 23:08 PM
ശ്രീനഗര്‍: ജമ്മു കശ്മിര് ഗവര്‍ണര്‍ എന്‍.എന്‍ വോറ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗവര്‍ണര്‍ പദത്തില്‍ രണ്ടാം തവണയായ വോറയുടെ കാലാവധി അവസാനിക്കാന്‍ പത്ത് മാസം കൂടിയുണ്ട്.
2008 ജൂണ്‍ മുതല്‍ ജമ്മുകശ്മിര്‍ ഗവര്‍ണറായി ചുമതലയേറ്റ ഇദ്ദേഹം ജൂലൈ മുതല്‍ രാജി സന്നദ്ധത അറിയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ജമ്മുകശ്മിര്‍ ഗവര്‍ണറുടെ രാജിയുമായി ബന്ധപ്പെട്ടുള്ള കത്തുകളൊന്നും അദ്ദേഹത്തിന്റെ ഓഫിസ് കൈമാറിയിട്ടില്ലെന്നും തെറ്റായ വാര്‍ത്തയാണിതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പത്മ വിഭൂഷണ്‍ നേടിയ വോറ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും പ്രതിരോധ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."