കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം സെല്‍ രൂപീകരിച്ചു
പെരുമ്പാവൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനും ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശ സംരക്ഷണത്തിനും കോണ്‍ഗ്രസ് (ഐ) ന്യൂനപക്ഷ വിഭാഗം എന്ന സംഘടന രൂപീകരിച്ചു. പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയും അഞ്ച് മണ്ഡലം കമ്മിറ്റികളും രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അവര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുക, ന്യൂനപക്ഷങ്ങളെ വര്‍ഗ്ഗീയ വിഘടനവാദികളുടെ കൈകളില്‍ എത്തിപ്പെടാതെ സംരക്ഷിക്കുക, അവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കുക ഇവയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.
ബ്ലോക്ക് പ്രസിഡന്റായി എം.എം ഷാജഹാനുള്പ്പടെ നാല്‍പ്പത് അംഗ ബ്ലോക്ക് കമ്മിറ്റിയും, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായി സി.എ നിസാര്‍ മുഹമ്മദ്, പി.എ ഹസ്സന്, എം.കെ മീരാന്‍ കുഞ്ഞ്, സാബു ആന്റണി, പി.എസ് ഷമീര്‍ തുടങ്ങി മുപ്പത് അംഗങ്ങള്‍ വീതമുള്ള മണ്ഡലം കമ്മിറ്റികളുമാണ് രൂപീകരിച്ചത്. വരുന്ന 12 വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് വിപുലമായ ബ്ലോക്ക് കണ്വന്ഷന് നടക്കും.
വൈ.എം.സി.എ ഹാളില്‍ നടക്കുന്ന കണ്വെന്ഷന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ ബെന്നി ബഹനാന് മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."