വനിതാ ക്രിക്കറ്റിന്റെ മികവുയര്ത്തല് ലക്ഷ്യമിട്ട് ബി.സി.സി.ഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഉണര്‍വ് ലക്ഷ്യമിട്ട് ബി.സി.സി.ഐ. ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി വന്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വനിതാ ടീമിന് സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐയുടെ പുതിയ നടപടികള്‍. ഇതിന്റെ ഭാഗമായ ഇന്ത്യന്‍ വനിതാ എ ടീമിന്റെ വിദേശ പര്യടനങ്ങള്‍, അണ്ടര്‍ 23, അണ്ടര്‍ 19 വിഭാഗങ്ങള്‍ക്ക് പുറമേ അണ്ടര്‍ 16 വിഭാഗം കൂടി രൂപീകരിച്ച് വളര്‍ന്നു വരുന്ന വനിതാ താരങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുക എന്നിവയും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.
സുപ്രിംകോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതിയിലെ ഏക വനിതാ പ്രതിനിധിയായ മുന്‍ താരം ഡയാന് എഡുല്‍ജിയുടെ നേതൃത്വത്തിലുള്ള വനിതാ കമ്മിറ്റി ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
വനിതാ ക്യാപ്റ്റന്‍ മിതാലി രാജ്, മുതിര്‍ന്ന താരം ജുലന് ഗോസ്വാമി എന്നിവരും അംഗങ്ങളാണ്. ബി.സി.സി.ഐ ഗെയിം ഡെവലപ്മെന്റ് ജനറല്‍ മാനേജര്‍ രത്നാകര്‍ ഷെട്ടിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."