HOME
DETAILS

എന്‍.എച്ച് അധികൃതര്‍ വഴിയടക്കുന്നു

  
backup
August 29 2017 | 01:08 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4%e0%b4%bf

കോഴിക്കോട്: വികസനത്തിന്റെ മറവില്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള വഴി എന്‍.എച്ച് അധികൃതര്‍ കൊട്ടിയടക്കുന്നതായി രാമനാട്ടുകര-വെങ്ങളം ബൈപാസ് റോഡ്, രാമനാട്ടുകര ബൈപാസ് ജങ്ഷന്‍ അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കാലങ്ങളായി തങ്ങള്‍ ഉപയോഗിച്ചുവരുന്ന വഴിയടച്ച് അഴുക്കുചാലും കൈവഴിയും സ്ഥാപിക്കാനുള്ള നീക്കം ചെറുക്കുമെന്നും ഇവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. രാമനാട്ടുകര ബൈപാസ് ജങ്ഷന്റെ ഭാഗമായ രാമനാട്ടുകര ജങ്ഷനു സമീപത്തെ നിസരി ജങ്ഷന്‍ മുതല്‍ ദില്‍ഖുഷ് പെട്രോള്‍ പമ്പ് വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത അധികൃതര്‍ വഴിയടക്കാന്‍ ശ്രമിക്കുന്നതെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ അസ്സന്‍ മാനുവും ജനറല്‍ കണ്‍വീനര്‍ എം. രാജനും വ്യക്തമാക്കി.
വീടുകളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ തന്നെ രാമനാട്ടുകര പഞ്ചായത്ത്, നഗരസഭ, പി.ഡബ്ല്യു.ഡി, ദേശീയപാത അതോറിറ്റി തുടങ്ങിയവയില്‍നിന്ന് നിയമാനുസരണം അനുമതിപത്രങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പൗരന്മാരുടെ സ്വത്തും വകയും സംരക്ഷിക്കേണ്ട അധികാരികള്‍ വഴി കൊട്ടിയടക്കുന്ന നിലപാട് നീതീകരിക്കാവുന്നതല്ല.
നിലവില്‍ വഴി ഉണ്ടാക്കാന്‍ ഓരോരുത്തരും ഏഴു ലക്ഷം രൂപയോളം ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്.
ദേശീയപാത അതോറിറ്റിക്ക് 1.8 ലക്ഷവും ഏജന്‍സിക്ക് ഡ്രോയിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി മൂന്നര ലക്ഷം രൂപയും ഉള്‍പ്പെടെയാണിത്. സര്‍വിസ് റോഡിന്റെ ഇരുവശത്തും താമസക്കാര്‍ക്കും സ്ഥാപനങ്ങളിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്കും വാഹനങ്ങള്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത രീതിയിലാണ് സ്ലാബിടാതെ അഴുക്കുചാല്‍ നിര്‍മിക്കുകയും വശങ്ങളില്‍ ബാരിക്കേഡുകള്‍ തീര്‍ക്കുകയും ചെയ്യുന്നത്. ഇതു മനുഷ്യാവകാശ ലംഘനമാണ്.
ഇത്തരം സംഭവങ്ങളില്‍ പൗരന്മാര്‍ക്ക് അനുകൂലമായി സുപ്രിംകോടതി വരെ വിധി പ്രസ്താവിച്ചിട്ടും ദേശീയപാത അതോറിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. പറമ്പന്‍ ബാപ്പുട്ടി, രാജന്‍ മൂന്നാംതൊടി, ദാസന്‍ മൂന്നാംതൊടി, ഉണ്ണികൃഷ്ണന്‍ മരാത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago