സഞ്ചാരയോഗ്യമായ പാതയില്ല; യാത്രാദുരിതം പേറി കോളനിവാസികള്‍
വൈത്തിരി: സഞ്ചാരയോഗ്യമായ പാതയുടെ അഭാവം കല്‍പ്പറ്റ നഗരസഭയിലെ പുഴമുടിക്കടുത്തുളള അമ്പലക്കുന്ന്, തലാരംകുന്ന്, പടവുരം കോളനിവാസികളെ അലട്ടുന്നു. മഴക്കാലങ്ങളില്‍ കോളനികളില്‍നിന്ന് പുറത്തേക്കും തിരിച്ചുമുള്ള യാത്ര ഇതുകാരണം ക്ലേശം നിറഞ്ഞതായി.
മൂന്നു കോളനികളിലുമായി 150 ഓളം കുടുംബങ്ങളുണ്ട്. സ്വകാര്യവ്യക്തിയുടെ കൈവശഭൂമിയിലെ ഏകദേശം രണ്ടടി വീതിയുള്ള വഴിയാണ് കോളനിക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് ആശ്രയം. അവശനിലയിലുള്ള രോഗികളെ വാഹനം വരുന്ന സ്ഥലംവരെ എടുത്തുകൊണ്ടുപോകേണ്ട ഗതികേടിലാണ് കോളനിക്കാര്‍. വിദ്യാലയ യാത്രയ്ക്ക് കുട്ടികളും പ്രയാസപ്പെടുകയാണ്.
ഗതാഗതയോഗ്യമായ റോഡ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് 2016ല്‍ പടവുരം കോളനി സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ അധികാരികള്‍ക്ക് ആദിവാസികള്‍ നിവേദനം നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. കോളനിക്കാര്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിനുനേരേ നഗരസഭാ അധികൃതരും കണ്ണടയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."