HOME
DETAILS

വാഹനത്തിന് പിഴ ചുമത്തിയ സംഭവം; 16 പേര്‍ക്കെതിരേ കേസ്

  
backup
August 29 2017 | 01:08 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%b4-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

കമ്പളക്കാട്: കഴിഞ്ഞ ദിവസം കമ്പളക്കാട് ടൗണിലെ നോപാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് പൊലിസ് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പൊലിസ് 16 പേര്‍ക്കെതിരേ കേസെടുത്തു. തിരിച്ചറിഞ്ഞ ആറുപേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.
പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളിലാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ നോപാര്‍ക്കിങിലെ തന്റെ വാഹനത്തിന് പിഴ ചുമത്തിയത് പോലെ മറ്റ് വാഹനങ്ങള്‍ക്കും പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ അഷ്‌റഫ് നടത്തിയ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങളില്‍ കലാശിച്ചത്. ടൗണില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയ സംഭവത്തിനിടെ പൊലിസ് മര്‍ദിച്ചെന്ന് ആരോപിച്ച അഷ്‌റഫ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാളടക്കമുള്ള 16 പേര്‍ക്കെതിരേയാണ് ഇപ്പോള്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഷ്‌റഫിനെ കയറ്റിയ പൊലിസ് വാഹനം തടഞ്ഞതിനാണ് തിരിച്ചറിഞ്ഞ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തതെന്ന് കമ്പളക്കാട് പൊലിസ് പറഞ്ഞു. മറ്റുള്ളവര്‍ തൊട്ടുമുന്‍പ് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരാണ്. ഞായറാഴ്ച രാത്രി 11ഓടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കായി പൊലിസ് ടൗണിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം വിഷയത്തില്‍ തുല്ല്യനീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഷ്‌റഫ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരാഹാരമിരിക്കുകയാണ്. അതിനിടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഞായറാഴ്ച പൊലിസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് വിവാദമായിട്ടുണ്ട്. മാര്‍ച്ചിന് ശേഷം സ്‌റ്റേഷന്‍ കോംപൗണ്ടിനുള്ളില്‍വച്ച് ലോക്കല്‍ സെക്രട്ടറി പ്രസംഗിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെയും നടപടി വേണമെന്ന ആവശ്യത്തിലാണ് യു.ഡി.എഫ് നേതാക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago