കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല: മന്ത്രി എം.എം മണി
സുല്‍ത്താന്‍ ബത്തേരി: അധികാരത്തിലേറി മൂന്നേകാല്‍ വര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണി. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി സി. ഭാസ്ക്കരന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് ബത്തേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹിന്ദുവെന്ന് പറഞ്ഞ് വോട്ടുവാങ്ങി അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ബഡായിക്കാരനാണന്നും മന്ത്രി ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ല. തെരുവുനായ്ക്കള്‍ക്ക് സംരക്ഷണമുള്ള ഈ രാജ്യത്ത് മനുഷ്യര്‍ക്ക് രക്ഷയില്ല. കേരളത്തിലും ത്രിപുരയിലും പ്രശ്നമുണ്ടാക്കി അധികാരം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.കെ പത്മനാഭന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കെ ശശാങ്കന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വേലായുധന്, സി.കെ ശശീന്ദ്രന് എം.എല്‍.എ, പി കൃഷ്ണപ്രസാദ്, എ.എന്‍ പ്രഭാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."