കൊളഗപ്പാറയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു
മീനങ്ങാടി: മരം വീണ് ഗതാഗതം കൊളഗപ്പാറയില്‍ ഗതാഗതം തടസപ്പെട്ടു. ദേശീയ പാതയില്‍ മീനങ്ങാടിക്കും സുല്‍ത്താന്‍ ബത്തേരിക്കുമിടയിലാണ് മരം കടപുഴകി വീണത്.
ഒരു മണിക്കൂറോളമാണ് ഇതേതുടര്‍ന്ന് ഗതാഗതം തടസപ്പെട്ടത്. കൊളഗപ്പാറ പള്ളിവളവില്‍ ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. മരം വീണ സമയത്ത് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മരംവെട്ടി മാറ്റിയത്.
ഗതാഗതം തടസപ്പെട്ടതോടെ രണ്ട് കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ നിര ഇരു ഭാഗത്തേക്കും നീണ്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോയ ഒരു ആംബുലന്‍സും കുരുക്കിലകപ്പെട്ടു. കൊളഗപ്പാറ, പാതിരിപ്പാലം, കൃഷ്ണഗിരി വളവ്, മീനങ്ങാടി ബസ് സ്റ്റാന്‍ഡിനും കുട്ടിരായന്‍ പാലത്തിനും ഇടയിലുള്ള ഭാഗം എന്നിവിടങ്ങളില്‍ ഏത് നിമിഷവും നിലം പതിക്കാവുന്ന രീതിയില്‍ വെറെയും മരങ്ങളുണ്ട്.
മരം റോഡിന് കുറുകെ വീഴുന്നത് പതിവാകുമ്പോഴും അധികൃതര്‍ പ്രശ്നം ഗൗരവത്തിലെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."