HOME
DETAILS
MAL
റേഷന്‍ വിതരണത്തില്‍ ക്രമക്കേടെന്ന് പരാതി
backup
August 29 2017 | 01:08 AM
കമ്പില്‍: കൊളച്ചേരി പഞ്ചായത്തില്‍ റേഷന്‍ വിതരണത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി. കമ്പില്‍ ടൗണ്‍ 146 നമ്പര്‍ റേഷന്‍ കടയ്ക്കെതിരേയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇവിടെ നിന്നു സര്‍ക്കാര്‍ നിര്‍ദേശിച്ച അളവില്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ചെറുകുന്ന്, കമ്പില്‍ ബ്രാഞ്ച് കമ്മിറ്റിയാണ് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. എ.ഐ.വൈ കുടുംബത്തിന് വിതരണം ചെയ്യേണ്ട 28 കിലോഗ്രം അരിയുടെ സ്ഥാനത്ത് 20 കിലോഅരി മാത്രമാണ് വിതരണം ചെയ്യുന്നത്. ഒരംഗത്തിന് നാലു കിലോഗ്രാം തോതില്‍ നല്‍കേണ്ട അരി കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."