HOME
DETAILS
MAL
ചുഴലിക്കാറ്റില്‍ വിറച്ച് മലയോരം: കനത്ത നാശം
backup
August 29 2017 | 01:08 AM
ശ്രീകണ്ഠപുരം: കനത്തമഴയോടൊപ്പം വന്ന ചുഴലിക്കാറ്റ് മലയോരത്തെ വിറപ്പിച്ചു. മരങ്ങള്‍ കടപുഴകി, വൈദ്യുതബന്ധങ്ങളറ്റു. കഴിഞ്ഞ മൂന്നുദിനങ്ങളിലായി മലയോരത്ത് കനത്ത മഴ തുടരുകയാണ്.
കണിയാര് വയല്‍ ഭാഗത്തെ പല സ്ഥലത്തും കൂറ്റന്‍ മരങ്ങള്‍ വീട്ടുവളപ്പിലും പാതയോരങ്ങളിലും വൈദ്യുതകമ്പികളിലും വീണതിനാല്‍ ഗതാഗതവും വൈദ്യുതിയും പലതവണ മുടങ്ങി. തവറൂല്‍ ഭഗവതി ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും പുഴക്കരയിലെ കൂറ്റന്‍മരങ്ങളും നിലംപതിച്ചു.
കൊളന്തക്കടവിലും അടിച്ചേരി ജുമാമസ്ജിദ് ഭാഗങ്ങളിലും മരങ്ങള്‍ വീടിനുമുകളില്‍ പൊട്ടിവീണു. ഇവിടങ്ങളില്‍ വൈദ്യുത കമ്പികളും പൊട്ടിവീണതിനെത്തുടര്‍ന്ന് പ്രദേശം ഇരുട്ടിലായി. കാവുമ്പായി, കൂട്ടുമുഖം, ചന്ദനക്കാംപാറ, പയ്യാവൂര്‍, ചെങ്ങളായി, തവറൂല്‍ തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ ചുഴലിക്കാറ്റില്‍ വ്യാപകമായ കൃഷിനാശമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."