HOME
DETAILS
MAL
ക്ഷീര വികസന ഓഫിസ് ഉദ്ഘാടനം നാളെ
backup
August 11 2016 | 19:08 PM
കാഞ്ഞങ്ങാട്: പരപ്പ ബ്ലോക്കിന് അനുവദിച്ച ക്ഷീര വികസന ഓഫിസ് ഉദ്ഘാടനം നാളെ രാവിലെ 10 നു ക്ഷീര വികസന മന്ത്രി കെ രാജു നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിസരത്തു നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. ക്വാളിറ്റി ലാബ് വാഹനത്തിന്റെ താക്കോല്‍ കൈമാറ്റം എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍,ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, ജോണ്‍ തോമസ്, സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."