HOME
DETAILS

നഗര പരിസരങ്ങളില്‍ അനധികൃത ലഹരി വില്‍പന; പൊലിസ് പരിശോധനകള്‍ പ്രഹസനം

  
backup
August 29 2017 | 02:08 AM

%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83


ഒലവക്കോട്: നഗരത്തിലും പരിസരങ്ങളും കഞ്ചാവുള്‍പ്പെടെ നിരോധിത പുകയിലയുടെയും ലഹരി വസ്തുക്കളുടെയും അനധികൃത വില്‍പന തകൃതിയാവുമ്പോഴും പൊലിസ് പരിശോധനകള്‍ പേരിലൊതുങ്ങുന്നു. സ്‌കൂള്‍- കോളജ്, ബസ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷന്‍ പരിസരങ്ങളിലും ഇത്തരത്തിലുള്ള ലഹരി വില്‍പന സജീവമായിരിക്കയാണ്.
സ്‌കൂളുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളവില്‍ പുകയിലയുല്‍പന്നങ്ങള്‍ വില്‍പന നിരോധിത മേഖലയാണെങ്കിലും പലയിടത്തും നിയമം കാറ്റില്‍പറത്തിയാണ് വില്‍പന കൊഴുക്കുന്നത്.
കഞ്ചാവ്, ഹാന്‍സ്, പാന്‍പരാഗ് ബോംബെ പോലുള്ള നിരോധിത പുകയിലയുല്‍പ്പന്നങ്ങള്‍ മറ്റു ലഹരി വസ്തുക്കളും സ്‌കൂള് കോളജ് കുട്ടികളെ ലക്ഷ്യമിട്ട വില്‍പന നടക്കുകയാണ്. തമിഴ്‌നാട്ടിലും പുകയിലയുല്‍പ്പന്നങ്ങള്‍ക്ക് നിരോധനം വന്നതോടെ കേരളത്തില്‍ ഇവക്ക് വിലയേറിയിരിക്കുകയാണ്.
ഒരു പാക്കറ്റ് ഹാന്‍സിന് പെട്ടിക്കടകളില്‍ 50 മുതല്‍ 80 വരെ രൂപയാണ് ഈടാക്കുന്നത്.
ഇതിനുപുറമെ ബോംബെ, പാന്‍പരാഗ്, ചൈനിഗൈനി, കൂള്‍ലിപ് എന്നിവയും തോന്നിയ വിലക്കാണ് യുവാക്കളാല്‍ വില്‍പന നടത്തുന്നത്.
വിദ്യാര്‍ഥികളും അന്യസംസ്ഥാനക്കാരുമാണ് ഇടപാടുകാരില്‍ സിംഹഭാഗവുമെന്നതില്‍ മിക്കകടകളിലും നിയന്ത്രണങ്ങളില്ല.
സ്റ്റേഡിയം സ്റ്റാന്റിന് സമീപത്തും കോയമ്പത്തൂര്‍ റോഡിലുള്ള മിഷന്‍സ്‌കൂള്‍, പി.എം.ജി. സ്‌കൂള്‍ എന്നിവടങ്ങളിലുമാണ് കൂടുതലായും നിരോധിത പുകയിലയുല്‍പന്നങ്ങളുടെ അനധികൃത വില്‍പന നടക്കുന്നതെങ്കില്‍ ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ചുണ്ണാമ്പുത്തറ, മേല്‍പാലം പരിസരം, ഒലവക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരമെന്നിവിടങ്ങളിലാണ് കഞ്ചാവു വില്‍പന നടക്കുന്നത്.
ഇതിനെല്ലാം പുറമെ സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മിഠായി രൂപത്തിലും ഐസ് രൂപത്തിലുമുള്ള ലഹരി വസ്തുക്കളുടെ വില്‍പനയും തകൃതിയാണ്.
മാത്രമല്ല ഹാന്‍സ് പോലുള്ള ഉല്‍പനങ്ങള്‍ക്ക് സ്ഥിരമായെത്തുന്നവര്‍ക്ക് പ്രത്യേകം കോഡുകളും നല്‍കിയിട്ടുള്ളതിനാല്‍ വില്‍പന പരസ്യമായിട്ടറിയില്ല.
അന്യസംസ്ഥാനക്കാരുടെ കുത്തകയായ ബീം വില്‍പനയും നടക്കുന്നുണ്ട്. ഇടക്കാലത്തെ പരിശോധനയുടെ ഭാഗമായുള്ള ഇത്തരത്തിലുള്ള ബീം വില്‍പന മിക്കയിടത്തുനിന്നും എടുത്തു മാറ്റിയെങ്കിലും ഇവര്‍ പാക്കറ്റുകളിലാക്കി രഹസ്യ വില്‍പന നടത്തുകയാണ്.
120 മുതല്‍ 480 വരെയുള്ള ഡോസുകളാണ് കൂടുതലായും നടത്തുന്നത്. ലഹരി കൂട്ടുന്നതിനായി കറുപ്പ് നിറത്തിലുള്ള ലഹരി വസ്തുവും കുപ്പിച്ചില്ലുകളും വരെ പൊടിച്ചിട്ടാണ് ഇത്തരം ബീം നിര്‍മാണം നടത്തുന്നത്.
തുടക്കത്തില്‍ കഴിക്കുന്നവര്‍ക്ക് വായ കോടലും തലകറക്കവും വരെ ഉണ്ടാവും പിന്നീട് ഇവര്‍ ഇതിനടിമകളാവുകയാണ്. 50 മുതല്‍ 150 വരെയാണ് ഇത്തരത്തില്‍ ബീം വില്‍പനയുടെ നിരക്ക്. ഇതിലും കൂടുതലായും ഇടപാടുകള്‍ അന്യസംസ്ഥാന തൊഴിലാളികളാണ് എന്നാല്‍ 10 ഗ്രാം, 20 ഗ്രാമിന്റെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. 100 മുതല്‍ പൊതിയുടെ വലിപ്പത്തിനുസരിച്ചാണ് നിരക്ക്.
നഗരത്തിലെ മിക്കയിടത്തും പെട്ടിക്കടകളിലും നിരോധിത പുകയിലയുല്‍പ്പന്നങ്ങളുടെ വില്‍പന നടക്കുന്നത് രഹസ്യമായാണ്.
പരിശോധനയെ മുന്നില്‍ക്കണ്ട് മിക്ക കടക്കാരും സാധനം സമീപത്തെ കടകളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം വില്‍പന നടത്തുകയാണെന്നതിനാല്‍ റെയ്ഡു നടന്നാലും ഇവര്‍ പിടിക്കപ്പെടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

Kerala
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago