HOME
DETAILS

ഭീതി പരത്തി കാട്ടാനക്കൂട്ടം വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ചു വനം വകുപ്പിനെതിരേ പ്രതിഷേധം

  
backup
August 29 2017 | 02:08 AM

%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%82-2


മണ്ണാര്‍ക്കാട്: എടത്തനാട്ടുകര മുണ്ടക്കുന്നിലും, കാപ്പുപറമ്പിലും വീണ്ടും കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രി ഇരുട്ടുന്നതോടെ കാടിറങ്ങുന്ന കാട്ടാനകള്‍ ജനവാസ മേഖലയില്‍ ചിന്നം വിളിച്ചും അലറിയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
പ്രദേശത്തെ വീടുകളിലെ ജനത്തിന് സൈ്വര്യമായി അന്തിയുറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കണ്ണില്‍ കണ്ട കൃഷികളെല്ലാം ഇടിച്ചു നിരത്തി. ചേരിയാടന്‍ അബ്ദുറഹിമാന്‍, പി.പി ഉമ്മര്‍, ചുങ്കന്‍ വീരാപ്പു, പി.പി അലി, പി.പി ഉസ്മാന്‍, പി.പി യൂസഫ്, പി.പി സുഹറ, ചുങ്കന്‍ അലവി, വി.പി ആയിഷ, കളത്തുപടിയന്‍ ഉമ്മര്‍, പി.പി സൈനബ, പാറക്കല്‍ ആയിഷ, പാറക്കല്‍ മുഹമ്മദ് തുടങ്ങിയവരുടെ കൃഷികളാണ് ഇന്നലെ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് രൂപയുടെ കൃഷികളാണ് കാട്ടാനകള്‍ മൂലം ഇവിടെങ്ങളില്‍ നശിപ്പിച്ചിരിക്കുന്നത്. മുണ്ടക്കുന്ന്, ചൂരിയോട്, കാക്കേനിപാടം മേഖലയില്‍ ഇന്നലെ എത്തിയ കാട്ടനകള്‍ കവുങ്ങ്, വാഴ കൃഷികളാണ് ഏറെയും നശിപ്പിച്ചത്.
രണ്ടുമാസത്തെ ഇടവേളക്കു ശേഷമാണ് കഴിഞ്ഞ നാലുദിവസമായി കാട്ടനാകള്‍ കൂട്ടമായി നാട്ടിലിറങ്ങുന്നത്. കാട്ടനകളുടെ പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് റോഡരികുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ കാട്ടാനകളെ തടയാനാവുന്നില്ല.
കാട്ടാനശല്യം രൂക്ഷമായ മുണ്ടക്കുന്നില്‍ വനം വകുപ്പിന്റെ ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും, കാട്ടാനകളെ കാടുകയറ്റാന്‍ കുങ്കിയാനകളെ കൊണ്ടുവരണമെന്നുമാണ് ജനകീയാവശ്യം.
കൃഷി നശിച്ച സ്ഥലം കെ.ടി ഹംസപ്പ, പുത്തന്‍കോട്ട് ഉമ്മര്‍, പഞ്ചായത്തംഗം സി. മുഹമ്മദാലി, വനംവകുപ്പ് ഫോറസ്റ്റ് ഓഫിസര്‍ ടി. ഫിറോസ്, നാട്ടുകല്‍ എസ്.ഐ എം. മോഹനകുമാര്‍ സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago