ഉത്തരമലബാര്‍ ജലോത്സവം: മാറ്റുകൂട്ടാന്‍ ജലഘോഷയാത്രയും വെടിക്കെട്ടും
ചെറുവത്തൂര്‍: ഗാന്ധിജയന്തി ദിനത്തില്‍ കാര്യങ്കോട് പുഴയില്‍ നടക്കുന്ന മഹാത്മാ ഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരമലബാര്‍ ജലോല്‍സവത്തില്‍ സമയനിഷ്ഠ പാലിക്കാത്ത ടീമുകള്‍ക്ക് അവസരം നഷ്ടമാകും. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ഇത്തവണ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഒരുക്കും. വള്ളംകളി മല്‍സരം ആസ്വാദിക്കാനെത്തുന്ന ജനസഹസ്രങ്ങളെ നിരാശപ്പെടുത്തുന്നതാണ് കഴിഞ്ഞ ജലോത്സവങ്ങളിലെ അനുഭവം. ഇരുട്ട് വീഴുമ്പോഴാണ് മത്സരങ്ങള്‍ അവസാനിക്കുകയും, ഫോട്ടോ ഫിനിഷിങ്ങിലൂടെ വിധി നിര്‍ണയിക്കേണ്ടതായും വരുന്നു. ടീമുകള്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ കാണിക്കുന്ന അലസതയാണ് മത്സരം വൈകുന്നതിന് കാരണമെന്ന് സംഘാടക സമിതി യോഗം വിലയിരുത്തി. 25 ആള്‍ തുഴയും പുരുഷ വിഭാഗം, 15 ആള്‍ തുഴയും മത്സരത്തില്‍ പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും വെവ്വേറെ മത്സരം സംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
സമയബന്ധിതമായി മല്‍സരം പൂര്‍ത്തിയാക്കാന്‍ ടീമുകള്‍ സഹകരിച്ചില്ലെങ്കില്‍ 15 ആള്‍ തുഴയും പുരുഷ വിഭാഗം മല്‍സരം ഒഴിവാക്കാനും ആലോചനയുണ്ട്. സമാപനത്തില്‍ ജലഘോഷയാത്രയും ഉണ്ടാകും. സംഘാടക സമിതി ഓഫിസ് ഏഴിന് വൈകീട്ട് അഞ്ചിന് ചെറുവത്തൂര്‍ പഞ്ചായത്ത് കാര്യാലയത്തില്‍ പി.കുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. മത്സര ടീമുകള്‍ സപ്തംബര്‍ 15ന് വൈകീട്ട് നാലിന് മുന്‍പായി രജിസ്ട്രര്‍ ചെയ്യണം. അന്ന് വൈകിട്ട് അഞ്ചിന് മത്സര ടീമുകളുടെ പ്രതിനിധികളുടെയോഗം നടക്കും.
ഉത്തരമലബാര്‍ ജലോത്സവത്തിന് ലോഗോ ക്ഷിണിച്ചു.സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുന്‍പായി ലോഗോ കണ്‍വീനറെ ഏല്‍പിക്കണം. ജലോത്സവ പ്രചാരണ ഭാഗമായി വിളംബര ഘോഷയാത്രയും നടക്കും. ഡി.ടി.പി.സി, നീലേശ്വരം നഗരസഭ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, ചെറുവത്തൂര്‍ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജനകീയ സംഘാടക സമിതിയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, എം.പി.പദ്മനാഭന്‍, വി.വി. ബാലകൃഷ്ണന്‍, സജീവന്‍ വെങ്ങാട്ട്, കെ.കെ. രാജേന്ദ്രന്‍, ടി. രാജന്‍, എം. രാമകൃഷ്ണന്‍, എം. അച്ചുതന്‍, ടി.വി. കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഡി.പി.സി സെക്രട്ടറി ബിജു പടന്നക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."