ജില്ലയില്‍ 17109 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
പാലക്കാട്: ജില്ലയിലെ 17109 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും അറുപത് വയസ് കഴിഞ്ഞ 4570 പേര്‍ക്ക് ഓണക്കോടിയും നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വിതരണം ചെയ്തു. പാലക്കാട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസിന്റെയും അട്ടപ്പാടി ഐ.ടി.ഡി.പിയുടെയും പരിധിയില്‍ വരുന്നവര്‍ക്കായാണ് വിതരണം നടന്നത്.
വിതരണത്തിനെത്താന്‍ കഴിയാതിരുന്നവര്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും ആഗസ്റ്റ് 30 നകം വീടുകളില്‍ എത്തിക്കുമെന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് മന്ത്രി അറിയിച്ചു. ഓണക്കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഓണക്കിറ്റ് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പില്‍ നിന്നുമുള്ള തുക ചെലവഴിച്ചുമാണ് വിതരണം ചെയ്യുന്നത്.
ആദിവാസി വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനരീതിയാണ് അവലംബിക്കേണ്ടതെന്ന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഇവര്‍ക്കായി ഭൂമി, വീട്, കൃഷി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രതിസന്ധികള്‍ മാറേണ്ടതുണ്ട്. ദരിദ്രരുടെ സുസ്ഥിര വികസനത്തിന് സ്വയംപര്യാപ്തതയാണ് ആവശ്യം.
പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ടി.ടി.സി, ബി.എഡ് പാസായവരില്‍ നിന്ന് ഗോത്രഭാഷയില്‍ വിദ്യാഭ്യാസം ചെയ്യിക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ തിരഞ്ഞെടുക്കാനുള്ള പുതിയ പദ്ധതി ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വയനാട്ടില്‍ ഇത്തരത്തില്‍ 240 അധ്യാപകരെ സര്‍ക്കാര്‍ വാര്‍ത്തെടുക്കുകയുണ്ടായി. ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനരീതീയില്‍ വിദ്യാര്‍ഥികള്‍ സംതൃപ്തരാണെങ്കിലും അവ കൂടുതല്‍ മെച്ചപ്പെടുത്തും. ആവശ്യമായ വിത്തും, വളവും കൂലിയും നല്‍കി പട്ടികവര്‍ഗ വകുപ്പും കൃഷിവകുപ്പും സംയുക്തമായി അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യാനുള്ള സംവിധാനവും ശക്തിപ്പെടുത്തും. ഇതുകൂടാതെ പശുക്കളെ നല്‍കിയും ക്ഷീരോത്പാദനം പ്രോത്സാഹിപ്പിച്ചും ഇവരുടെ തൊഴില്ലായ്മ ഇല്ലാതാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 1,55,471 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് ഇത്തരത്തില്‍ ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം പ്രതിരോധിച്ചുകൊണ്ടുള്ള ഓണക്കാലമാവും ഇത്തവണത്തേത്. ആന്ധ്രയില്‍ നിന്നും കേരളത്തിലെ എല്ലായിടത്തും അരിയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1.കോടി 54 ലക്ഷം പേര്‍ക്ക് റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം നടക്കും. എ.പി.എല്‍, സബ്്‌സിഡി വിഭാഗങ്ങള്‍ക്ക് രണ്ടുരൂപ നിരക്കില്‍ രണ്ടുകിലോ അരിയും സബ്‌സിഡിയില്ലാത്തവര്‍ക്ക് 8.90 രൂപ നിരക്കില്‍ അഞ്ചുകിലോ അരിയും വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ഫാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, കെ.വി വിജയദാസ്, അട്ടപ്പാടി ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എം. രാജന്‍, ജില്ലാ കലക്ടര്‍ പി. സുരേഷ് കുമാര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ വി.കെ സുരേഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."