അനധികൃത വിദേശ കറന്‍സി ഇടപാടുകാരനെ പിടികൂടി
നെടുമ്പാശ്ശേരി: അനധികൃത വിദേശ കറന്‍സി ഇടപാടുകാരനെ വിമാനത്താവളത്തില്‍ നിന്നും പൊലിസ് പിടികൂടി. പാറക്കടവ് കുറുമശ്ശേരി സ്വദേശി ശശി അയ്യപ്പനാണ്(50) പിടിയിലായത്. 17000 രൂപയുടെ വിദേശ കറന്‍സികള്‍ ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സഊദി,യു.എ.ഇ എന്നിവിടങ്ങളിലെ കറന്‍സികളാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
വിമാനത്താവള എയ്ഡ് പോസ്റ്റ് എസ്.ഐ ഹാറൂണിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.നെടുമ്പാശ്ശേരി പോലീസിന് കൈമാറിയ പ്രതിയെ പോലീസ് എന്‍ഫോഴ്‌സ് വിഭാഗത്തിന് കൈമാറി. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന ഭാഗത്ത് വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരെ അനധികൃത കറന്‍സി ഇടപാടുകാര്‍ നിരന്തരം ശല്യം ചെയ്യുന്നതായി പല പ്രാവശ്യം പരാതി ഉയര്‍ന്നിരുന്നു.
വിദേശത്ത് നിന്നും വരുന്നവരുടെ പിന്നാലെ കൂടി വിദേശ കറന്‍സിക്ക് ഉയര്‍ന്ന വില നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ കറന്‍സി വാങ്ങുന്നത്.വിദേശ കറന്‍സി കൈവശമില്ലെന്ന് പറഞ്ഞാലും ഇക്കൂട്ടര്‍ ശല്യം ചെയ്യല്‍ തുടരും. മുന്‍ കാലങ്ങളില്‍ നെടുമ്പാശ്ശേരി പോലീസ് ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇത് സംബന്ധമായി പരിശോധനകള്‍ നടക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."