സമൃദ്ധിയുടെ നാളുകളെ പുനസൃഷ്ടിക്കാന്‍ സജീവമാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മാള: ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശമായ ത്യാഗത്തിന്റെ വഴികളിലൂടെ ഓണാഘോഷം നല്‍കുന്ന പ്രതീക്ഷയായ സമൃദ്ധിയുടെ നല്ല നാളുകളെ പുനസൃഷ്ടിക്കാനുള്ള പോരാട്ടങ്ങളില്‍ സജീവമാകണമെന്ന് സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജന്‍മിത്വത്തിന്റെ ചൂഷണത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി സഹകരണ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടതെന്നും മന്ത്രി പറഞ്ഞു.
അഷ്ടമിച്ചിറ സര്‍വിസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സൗജന്യ ഓണക്കിറ്റിന്റെ വിതരണോദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
മരണാനന്തര സഹായ പദ്ധതി പ്രഖ്യാപനം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി.കെ സതീഷ്‌കുമാര്‍ നിര്‍വ്വഹിച്ചു. മാള പഞ്ചായത്തിലെ പത്തോളം വാര്‍ഡുകളില്‍ റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കുമാണ് സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്. അഞ്ച് കിലോഗ്രാം അരിയും മറ്റുമടങ്ങുന്ന ഓരോ കിറ്റിലും 500 ല്‍പ്പരം രൂപയുടെ സാധനങ്ങളുണ്ടാകും. അംഗത്വമെടുത്ത് 20 വര്‍ഷം പിന്നിട്ടതും 65 വയസ് കഴിഞ്ഞതുമായ എല്ലാ അംഗങ്ങള്‍ക്കും വാര്‍ഷിക പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്കും മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബത്തിന് 5000 രൂപയുടെ സഹായവും നല്‍കുന്ന പദ്ധതിക്കും തുടക്കമായി. എസ്.എസ്.എല്‍.സി, പ്ലസ് റ്റു വിജയികള്‍ക്കും ഉന്നത വിജയം നേടിയ മറ്റുള്ളവര്‍ക്കും സഹകരണ വകുപ്പുമന്ത്രി അവാര്‍ഡ് നല്‍കി. മുന്‍ ബാങ്ക് പ്രസിഡന്റുമാരെയും എന്‍ജിനിയറെയും മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് പി.കെ വിജയന്‍ , ടി.പി രവീന്ദ്രന്‍ , സോന കെ. കരീം, എം.കെ അനില്‍കുമാര്‍, എ.ആര്‍ രാധാകൃഷ്ണന്‍ , പി.എസ് ശ്രീജിത് , ടി.എം ബാബു, സെക്രട്ടറി എന്‍.എസ് സനൂഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."