വിലക്കയറ്റം ആഘോഷങ്ങളുടെ ശോഭ കെടുത്തുന്നു: കോണ്‍ഗ്രസ്
മലപ്പുറം: പൊതുവിതരണ ശൃംഖല തകര്‍ത്ത ഇടതു സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടാത്തതു കാരണം ജനം ദുരിതത്തിലാണെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. വോട്ടുബാങ്കിനായി ആള്‍ദൈവങ്ങളെയും മതവര്‍ഗീയതയെയും പ്രോത്സാഹിപ്പിച്ചു നീങ്ങുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം തുറന്നുകാണിച്ചു സെപ്റ്റംബര്‍ 11നു മലപ്പുറത്ത് സെമിനാര്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
സെമിനാര്‍ എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എ റസാഖിന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് അധ്യക്ഷനായി. വി.എ കരീം, ഇ. മുഹമ്മദ് കുഞ്ഞി, അഡ്വ. നസറുല്ല, സി. സുകുമാരന്‍, കെ.പി നൗഷാദ് അലി, ടി.കെ അലവിക്കുട്ടി, വല്ലാഞ്ചിറ ഷൗക്കത്തലി, ഡോ. ഹരിപ്രിയ, അജീഷ് എടാലത്ത്, ടി.പി മുഹമ്മദ്, മുരളീധരന്‍ ഷെട്ടി, വിഷ്ണു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."