HOME
DETAILS
MAL
അഴുക്കുചാലില്ല; തിരൂര്‍ നഗര റോഡിലൂടെ മഴവെള്ളപ്പാച്ചില്‍
backup
August 29 2017 | 02:08 AM
തിരൂര്‍: നഗരത്തിലെ പ്രധാന റോഡുകളില്‍ അഴുക്കുചാലില്ലാത്തതിനാല്‍ മഴയെ തുടര്‍ന്ന് റോഡില്‍ ജലപ്രവാഹം. ഇന്നലെ ഉച്ചയോടെ പെയ്ത ശക്തമായ മഴയില്‍ തിരൂര്‍ താലൂക്ക് ഓഫിസ്, ജില്ലാ ആശുപത്രി, നഗരസഭാ കാര്യാലയം തുടങ്ങിയ മേഖലകളിലേക്ക് സിറ്റി ജങ്ഷനില്‍ നിന്നുള്ള റോഡില്‍ മഴവെള്ളപ്പാച്ചിലായിരുന്നു.
കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ പോലുമാകാത്ത നിലയില്‍ ശക്തമായ നിലയിലാണ് മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകിയത്. ഈ റോഡ് ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച് ഒരു മാസത്തിനകം തന്നെ തകര്‍ന്നത് വിവാദമായിരുന്നു. അഴുക്കുചാലില്ലാത്തതിനാല്‍ മഴവെള്ളം കുത്തിയൊലിച്ചതോടെ റോഡ് വീണ്ടും തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."