മലയോര മേഖലയില്‍ ഉന്നത നിലവാരമുള്ള പാതകള്‍ നിര്‍മിക്കും: മന്ത്രി ജി.സുധാകരന്‍
അരീക്കോട്: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലകളിലെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഉന്നത നിലവാരമുള്ള പാതകള്‍ നിര്‍മിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. തോട്ടുമുക്കത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുഴിനക്കിപ്പാറ പാലത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനക്കാംപൊയില്‍ മുതല്‍ വയനാട് ജില്ലയിലെ മേപ്പാടി വരെ ബന്ധിപ്പിക്കുന്ന മലയോര പാത സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും കക്കാടംപൊയില്‍ മുതല്‍ നാദാപുരം വരെ റോഡ് നവീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പനംപിലാവില്‍ പുതിയ പാലവും തോട്ടുമുക്കം -പനം പിലാവ് റോഡിന്റെ നവീകരണവും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ് എം.തോമസ് എം.എല്‍.എ അധ്യക്ഷനായി. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, ജനപ്രതിനിധികളായ സണ്ണി വല്ലാഞ്ചിറ, റുഖിയ കോഴിശേരി, കെ.സി നാടിക്കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോണി ഇടശേരി, പി.ജെ അഗസ്റ്റ്യന്‍, പി.കെ അബൂബക്കര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ പി.കെ മിനി, ആര്‍.സിന്ധു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."