രാലൂര്‍കാവ് അങ്കണവാടിക്ക് കെട്ടിടമായി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ അയ്യന്‍കാളി ജയന്തി വിപുലമായി ആഘോഷിച്ചു. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രസക്തിയേറുകയാണെന്ന് സംസ്ഥാന സഹകരണ മുന്‍ ഓംബുഡ്‌സ്മാന്‍ അഡ്വ.മോഹന്‍ദാസ് പറഞ്ഞു.
കെ.പി.സി.സി വിചാര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ വിനോദ്‌സെന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, അഡ്വ.ആര്‍.അജയകുമാര്‍, അരുണ്‍.ആര്‍.ഒ, അഞ്ചുവന്നി മോഹനന്‍ , കരകുളം സന്തോഷ് , ചെങ്കല്‍ റെജി , ഗ്രാമം പ്രവീണ്‍ , ഓലത്താന്നി അനില്‍ , ഊരുട്ടുകാല സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തിലെ രാലൂര്‍കാവ് അങ്കണവാടിക്ക് പുത്തന്‍കെട്ടിടമൊരുങ്ങി. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം തുക വിനിയോഗിച്ചാണ് എല്ലാസൗകര്യങ്ങളോടും കൂടിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബി.സത്യന്‍ എം.എല്‍.എ അങ്കണവാടി നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് അധ്യക്ഷയായി. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
രാലൂര്‍കാവ് കാവില്‍കൊട്ടാരത്തില്‍ ആര്‍.മോഹനന്‍നായര്‍, സാമൂഹികനീതി വകുപ്പിന് 3സെന്റ് വസ്തു വിട്ടുനല്‍കാന്‍ സന്നദ്ധനായതോടെയാണ് ഇവിടെ അങ്കണവാടിക്കെട്ടിടത്തിനായി ഫണ്ട് അനുവദിക്കാന്‍ കളമൊരുങ്ങിയത്. ചടങ്ങില്‍ മോഹനന്‍ നായരെ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. പി .ആര്‍. രാജീവ്, സ്ഥിരംസമിതി അധ്യക്ഷമാരായ ബേബിസുധ, എല്‍ ശാലിനി, ടി ആര്‍ ഷീലാകുമാരി, മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."