പൊലിസ് വാഹനം ആക്രമിച്ച പ്രതി പിടിയില്‍
പോത്തന്‍കോട്: അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടന്നവരെ രക്ഷിക്കാനെത്തിയ പൊലിസ് വാഹനത്തെ ആക്രമിച്ച് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോത്തന്‍കോട് പൊലിസ് അറസ്റ്റു ചെയ്തു. ചേങ്കോട്ടുകോണം കരുണാ സദനം പുതുവല്‍ പുത്തന്‍വീട്ടില്‍ അജീഷ് (20) ആണ് അറസ്റ്റിലായത്. സംഭവശേഷം ജില്ലയുടെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ശ്രീകാര്യത്ത് വെച്ചാണ് പിടികൂടിയത്.
പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. പോത്തന്‍കോട് സി.ഐ.എസ് ഷാജി, എസ്.ഐ അശ്വനി, എ.എസ്.ഐമാരായ കൃഷ്ണപ്രസാദ്, വിനോദ്, എസ്.സി.പി.ഒമാരായ പ്രദീപ്, അല്‍ അമീന് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."