ബോണറ്റ് നമ്പരിനെച്ചൊല്ലി ഓട്ടോ തൊഴിലാളികള്‍ ഏറ്റുമുട്ടി
പെരുമ്പാവൂര്‍: കോടതി വിധിയുണ്ടായിരുന്നിട്ടും പെരുമ്പാവൂര്‍ ടൗണ്‍ ബോണറ്റ് നമ്പര്‍ ഇല്ലാത്ത ഓട്ടോകളെ സ്റ്റാന്റുകളില്‍ ഓടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇരുവിഭാഗം ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും. ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നലെ നഗരത്തില്‍ പണിമുടക്കി.
പെരുമ്പാവൂര്‍ ടൗണ്‍ ബോണറ്റ് നമ്പര്‍ ഇല്ലാത്ത ഓട്ടോകളെ സ്റ്റാന്റുകളില്‍ ഓടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി മുണ്ടപ്പിള്ളി വീട്ടില്‍ അലിയാര് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ജില്ലയിലെ ഓട്ടോകള്‍ക്ക് കൊച്ചിന് കോര്പ്പറേഷന് ഒഴികെയുള്ള ഏത് സ്റ്റാന്റുകളിലും ഓടാനുള്ള നിയമം വന്നിരുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിധി വന്നത്. ഇതോടെ ബോണറ്റ് നമ്പറിനായി നഗരസഭയില്‍ മുമ്പ് അപേക്ഷ നല്കിയ 35 ഓളം ഓട്ടോ തൊഴിലാളികള്‍ പെരുമ്പാവൂര്‍ നഗരത്തിലെ വിവിധ സ്റ്റാന്റുകളില്‍ കിടന്ന് ഓട്ടം ഓടിക്കാന്‍ ശ്രമിച്ചത് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് ഇരുകൂട്ടരേയും ചര്‍ച്ചക്ക് വിളിച്ചിരുന്നു. ചര്‍ച്ചയില്‍ കഴിഞ്ഞ 10 വരെ സമയം അനുവദിച്ചിരുന്നെങ്കിലും നടപടിയില്ലാതായതോടെ ചില ഓട്ടോ തൊഴിലാളികള്‍ വിവിധ സ്റ്റാന്റുകളില്‍ ഓട്ടോ ഓടിക്കാന്‍ ആരംഭിച്ചു. ഇതില്‍ പ്രതിഷേധിച്ചാണറ ഒരു വിഭാഗം ട്രേഡ് യൂണിയനുകള്‍ ഓട്ടോ പണിമുടക്ക് നടത്തിയത്.
ചില തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ 2013-ലാണ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളിലെ 800 ഓളം ഓട്ടോകള്‍ക്ക് ബോണറ്റ് നമ്പര്‍ നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."