കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം: എം.വിന്‍സെന്റ് എം.എല്‍.എ
നെയ്യാറ്റിന്‍കര: ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ നിയമസഭയില്‍ ശക്തമായി ഉന്നയിക്കുന്നതാണ് തന്റെ ഒരു അയോഗ്യതയായി ഇടതുപക്ഷം കാണുന്നതെന്ന് എം.വിന്‍സെന്റ് എം.എല്‍.എ. എത്രകാലം തന്നെ ജയിലില്‍ അടച്ചാലും താന്‍ എപ്പോഴും ജനങ്ങളോടൊപ്പമായിരിക്കുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അക്ഷീണം പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വെണ്‍പകല്‍ ആശുപത്രിയുടെ വികസനത്തിനു വേണ്ടി അനുവദിച്ച 2 കോടി രൂപ മുതല്‍ മുടക്കി ആരംഭിച്ച ബഹുനില മന്ദിരത്തിന്റെ പണി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് അതിയന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഋഷി എസ്.കൃഷ്ണന്‍ വെണ്‍പകല്‍ ആശുപത്രിയ്ക്ക് മുന്‍പില്‍ നടത്തിയ 24 മണിയ്ക്കൂര്‍ ഉപവാസ സമരം നാരങ്ങാനീര് നല്‍കി സമരാക്കുകയായിരുന്നു അദ്ദേഹം.
താന്നിമൂട് അഭിജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ , അഡ്വ.ആര്‍.അജയകുമാര്‍ , അഞ്ചുവന്നി മോഹനകുമാര്‍, അഡ്വ.സജിന്‍ലാല്‍, എം.അരവിന്ദ്, കവളാകുളം സന്തോഷ്, നെല്ലിമൂട് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."