HOME
DETAILS

'യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി അട്ടിമറിക്കാന്‍ ശ്രമിച്ചു: കൊടിക്കുന്നില്‍'

  
backup
August 29 2017 | 02:08 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0


കൊല്ലം: സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യങ്കാളിയുടെ ജന്മദിനം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിച്ചതിനെ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
അയ്യങ്കാളിയുടെ ജന്മദിനം പൊതു അവധിയായിരിക്കെ ജന്മദിനമായ ഇന്ന് ചില പ്രൊഫഷണല്‍ കോളജുകളില്‍ അധ്യായനവും പരീക്ഷയും നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. അയ്യന്‍ങ്കാളിയുടെ 154 ാം ജന്മദിനത്തില്‍ കൊല്ലം കന്റോണ്‍മെന്റ് മൈതാനിയിലുള്ള അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കോടതികളുടെ മേല്‍നോട്ടത്തില്‍ അദാലത്തുകള്‍ നടത്തിയതും മറ്റ് ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചതും അങ്ങെയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അയ്യങ്കാളിയുടെ ജന്മദിനം പൊതു അവധിയാണെന്നുള്ള കാര്യം വിസ്മരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ചില വകുപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ തയാറായത് ആ മഹാത്മാവിനോടുള്ള കടുത്ത അവഹേളനമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, രാജ് മോഹന്‍, ആന്റണി ജോസ്, തോമസ് വര്‍ഗീസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
കൊല്ലം: ദലിത് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി അനുസ്മരണം മുന്‍ എം.എല്‍.എ ഡോ. എ യൂനുസ്‌കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
മുന്‍ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപവര്‍മ തമ്പാന്‍ മുഖ്യപ്രഭാഷണവും മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ് മുഖ്യാതിഥിയായിരുന്നു. എസ് അഹമ്മദ് ഉഖൈല്‍ അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തി.ദലിത്‌ലീഗ് ജില്ലാ പ്രസിഡന്റ് ബിനുമാധവന്‍ അധ്യക്ഷനായി. ബിജുകരിങ്ങാട്ടില്‍, അന്‍സാരി ചകിരിക്കട, സെക്രട്ടറി മുഹമ്മദ് ഷാ, ജ്യോതിഷ്, സുധാകരന്‍, ജവാദ് സംസാരിച്ചു.
'വിവേചനങ്ങളെ ചെറുക്കാന്‍ അയ്യന്‍ങ്കാളിയെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: പി.രാമഭദ്രന്‍'
കൊല്ലം: മഹാത്മാ അയ്യങ്കാളിയുടെ കാലത്തുണ്ടായിരുന്നതിന് സമാനമായ സാഹചര്യത്തിലേക്ക് ഇന്ത്യയെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ ആഞ്ഞടിക്കാന്‍ അയ്യങ്കാളിയുടെ പ്രതിരോധ മാതൃകകള്‍ വീണ്ടെടുക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണെന്ന് കേരള ദലിത് ഫെഡറേഷന്‍ പി രാമഭദ്രന്‍ പറഞ്ഞു.
കെ.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 154ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി എം.ബി. നാന്‍സ് അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരേയും മുതിര്‍ന്ന സംഘടനാംഗങ്ങളെയും മുന്‍ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ് മെമെന്റോയും പൊന്നാടയും അണിയിച്ച് ആദരിച്ചു.സി.ആര്‍ മഹേഷ് മുഖ്യപ്രഭാഷണം നടത്തി.
മഹാത്മാ അയ്യങ്കാളി സിനിമയുടെ സംവിധായകനും മന്ത്ര ടി.വി എം.ഡിയുമായ സൂര്യദേവ, ബോബന്‍ ജി. നാഥ്, പി.കെ രാധ, എ. റഹീംകുട്ടി, കെ. മദനന്‍, കെ സോമന്‍, മുഖത്തല എം. കൃഷ്ണന്‍കുട്ടി, പി ശരത് ചന്ദ്രന്‍ സംസാരിച്ചു.
കരുനാഗപ്പള്ളി: മഹാത്മ അയ്യങ്കാളിയുടെ ജയന്തി ആഘോഷത്തിന്റെ യൂനിയന്‍തല ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സൂസന്‍കോടി നിര്‍വഹിച്ചു.
യൂനിയന്‍ പ്രസിഡന്റ് മൈതാനത്ത് വിജയന്‍ അധ്യക്ഷനായി .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago