സാറ്റലൈറ്റ് ഡയറി യൂനിറ്റ് പദ്ധതി: ഉദ്ഘാടനം ഇന്ന്
കുളത്തൂപ്പുഴ: ഹൈടെക് ഡയറി ഫാമിനു സമീപമുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, ചിതറ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത ക്ഷീരകര്‍ഷകരെ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന സാറ്റലൈറ്റ് ഡയറി യൂനിറ്റ് പദ്ധതിയുടെ ഉദ്ഘാടനവും അഡ്വാന്‍സ്ഡ് ലൈവ്‌സ്റ്റോക്ക് ട്രെയിനിങ്് സെന്ററിന്റെ എം.ഒ.യു കൈമാറ്റവും കുളത്തൂപ്പുഴ ഹൈടെക് ഫാമില്‍ ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി കെ. രാജു ഇന്ന് നിര്‍വഹിക്കും.
ക്ഷീരകര്‍ഷക സഹായ കേന്ദ്രം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. തീറ്റപ്പുല്‍ പ്ലോട്ട് നിര്‍മാണത്തിനുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയും നാടന്‍ പശു സംരക്ഷണത്തിനുള്ള ധനസഹായം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷും വിതരണം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നളിനിയമ്മ അധ്യക്ഷയായകും. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്‌സ് അനില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആര്‍ ലൈലജ, അച്ചന്‍കോവില്‍ സുരേഷ്ബാബു, സുജിത കൈലാസ്, കെ.ആര്‍ ഷീജ, സാബു എബ്രഹാം, ധന്യ രാജു, റെജി ഉമ്മന്‍, ഡോ. എന്‍. എന്‍ ശശി, എബ്രഹാം ടി ജോസഫ്, ഡോ. ടി.പി സേതുമാധവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."