എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ഇടപെടല്‍; കിടക്കകളുടെ എണ്ണം 200 ആയി വര്‍ധിപ്പിച്ചു
കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം ഇരുന്നൂറില്‍ നിന്ന് മുന്നൂറായി വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണമെന്നും ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും തസ്തിക സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര തൊഴില്‍മന്ത്രിക്കും ഇ.എസ്.ഐ ഡയറക്ടര്‍ ജനറലിനും നിവേദനം നല്‍കി.
എം.പി യുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ കിടക്കകളുടെ എണ്ണം ഇരുന്നൂറില്‍ നിന്ന് മുന്നൂറായി വര്‍ധിപ്പിച്ച് ഉത്തരവായിരുന്നു.
എന്നാല്‍ മുന്നൂറ് കിടക്കകളുടെ എല്ലാ സൗകര്യങ്ങളും ശാസ്ത്രീയമായ നിലയില്‍ വിപുലീകരിക്കണമെങ്കില്‍ കെട്ടിടസൗകര്യം വര്‍ധിപ്പിക്കണം.
ന്യൂറോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിന് ഓപ്പറേഷന്‍ തീയേറ്ററുകള്‍ വിപുലീകരിക്കേണ്ടതുണ്ട്. ബ്ലഡ് ബാങ്ക്, പഞ്ചകര്‍മ വിഭാഗം എന്നിവയുടെ പ്രവര്‍ത്തനത്തിനും സ്ഥലപരിമിതി തടസ്സമാണ്.
ഈ സാഹചര്യത്തില്‍ നിലവിലുള്ള പുതിയ ബ്ലോക്കിനു മുകളില്‍ രണ്ടു നിലകള്‍ കൂടി നിര്‍മിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
ഏഴ് നിലകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാനം കെട്ടിയിട്ടുള്ള പുതിയ ബ്ലോക്കിന്റെ മൂന്ന് നിലകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അടിയന്തിരമായി രണ്ടുനിലകളുടെ കൂടി നിര്‍മാണം ആരംഭിക്കണം. മുന്നൂറ് കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കുവാന്‍ അധികമായി അനുവദിച്ച നൂറ് കിടക്കകളിലെ രോഗികളുടെ പരിചരണത്തിന് ആവശ്യമായ കൂടുതല്‍ ഡോക്ടര്‍മാരുടെയും മറ്റു സ്റ്റാഫുകളുടെയും തസ്തികകള്‍ സൃഷ്ടിക്കണം.
തസ്തിക സൃഷ്ടിക്കാത്തതു കാരണം പാരിപ്പള്ളിയില്‍ നിന്നും തിരിച്ചെടുത്ത സ്ഥിരം നിയമനമുള്ള ജീവനക്കാര്‍ക്കുപോലും എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടുന്ന വേതനം സാലറിഹെഡില്‍ നിന്നും നല്‍കുവാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്.
പുതിയ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാക്കുവാനും ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയുകയുള്ളൂവെന്നും എം.പി നിവേദനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."