പള്ളുരുത്തിയില്‍ അമോണിയ ചോര്‍ച്ച; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ആശുപത്രിയില്‍
പള്ളുരുത്തി: അമോണിയ ചോര്‍ന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ആശുപത്രിയില്‍. പള്ളുരുത്തി സ്വദേശികളായ ഇമാനുവല്‍ ടോണി (15), ഫാത്തി ഷിഫാന (8), രോഹിത് (15), ബാവ ( 60 ), സജീര്‍ മുസ്‌ലിയാര്‍ (28) എന്നിവരെ ഫാത്തിമ ആശുപത്രിയിലും ഷഫി (11), ഷാഫി (11) എന്നിവരെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി എട്ടിന് നമ്പ്യാപുരത്തെ റാബിയ സീഫുഡിലാണ് അമോണിയ ചോര്‍ന്നത്. അമോണിയയുടെ രൂക്ഷഗന്ധം ഒരു കിലോമീറ്ററിനുള്ളില്‍ അനുഭവപ്പെട്ടു.
രുക്ഷഗന്ധത്തെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്നും ഇറങ്ങി ഓടിയവരില്‍ പലര്‍ക്കും വീണ് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. വാല്‍വില്‍ നിന്നുള്ള ലിക്കാണ് ചോര്‍ച്ചക്ക് കാരണം.
സീ ഫുഡ് സിന് സമീപത്തെ പള്ളിയുടെ മുകളില്‍ ട്യുഷന്‍ പഠിച്ചിരിന്ന വിദ്യാര്‍ഥികളും നിസ്‌ക്കരിക്കാനെത്തിയവരുമാണ് അമോണിയ ശ്വസിച്ച് അവശതയിലായത്.
ഫയര്‍ഫോഴ്‌സ് അധികൃതര്‍ എത്തുന്നതിന് മുമ്പേ ഓപറേറ്റര്‍ വാല്‍വ് അടച്ചതിനെ തുടര്‍ന്നാണ് പൊലിസിനും ജനങ്ങള്‍ക്കും പരിസരത്ത് നില്‍ക്കാന്‍ സാധിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സീ ഫുഡിന് മുന്നില്‍ പ്രതിഷേധിച്ചു.
ഇത് മൂന്നാം തവണയാണ് റാബിയ സീ ഫുഡില്‍ നിന്നും അമോണിയം ചോരുന്നത്. എന്നാല്‍ ഇതിന് മുമ്പ് പരിസരത്ത് താമസിക്കുന്നവര്‍ക്ക് മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ടിരിന്നതെങ്കിലും . ഇന്നലെയുണ്ടായ ലീക്ക് പള്ളുരുത്തി മേഖലയെ മുഴുവന്‍ ആശങ്കയുണ്ടാക്കി.
തഹസില്‍ദാര്‍ ബീഗം താഹിറ, പള്ളുരുത്തി സി .ഐ കെ ജി അനിഷ്, എസ്.ഐ മാരായ എ ഫിറോസ്, ഷൈജു ഇബ്രാഹിം, എന്‍ എഫ് ജോര്‍ജ് എന്നിവരുടെ നേതൃത്യത്തില്‍ പോലിസ് സംഘവും, മട്ടാഞ്ചേരിയില്‍ നിന്നും അഗ്‌നിശമന സേനാവിഭാഗവും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."