പെര്‍ഫ്യൂം ഗവേഷണ കേന്ദ്രത്തിന് തീപിടിച്ചു ഗവേഷണ മൂലകങ്ങളും സുഗന്ധദ്രവ്യങ്ങളും അഗ്‌നിക്കിരയായി
മട്ടാഞ്ചേരി: ഫെര്‍ഫ്യൂമുകളില്‍ ഗവേഷണം നടത്തി 13 പേറ്റന്റുകള്‍ സ്വന്തമാക്കിയ വിശ്വനാഥ് ഷേട്ടിന്റെ പതിനാലാമത്തെ പേറ്റന്റിനുള്ള ശ്രമം വിഫലമായി. ഞായറാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ തീപിടുത്തത്തില്‍ വിശ്വനാഥിന്റെ മട്ടാഞ്ചേരി ആനവാതിലില്‍, ശാസ്താ നഗറില്‍ പ്രവര്‍ത്തിക്കുന്ന മൈസൂര്‍ സാന്‍ഡല്‍ പ്രൊഡക്ട്‌സിന്റെ ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണത്തിനായി തയ്യാറാക്കിവച്ചിരുന്ന മൂലകങ്ങള്‍, കയറ്റി അയക്കാനായി വച്ചിരുന്ന സുഗന്ധ ദ്രവ്യങ്ങള്‍, വസ്തുക്കള്‍ എന്നിവയാണ് കത്തി നശിച്ചത്. ഏതാണ്ട്പതിനഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മട്ടാഞ്ചേരി, ഗാന്ധി നഗര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിശമന സേനകളെത്തിയാണ് തീ അണച്ചത്. സംഭവസ്ഥലം വെല്‍ഫെയര്‍ പാര്‍ട്ടി കൊച്ചി മണ്ഡലം ജനറല്‍ സെക്രട്ടറി പി.ബി കബീര്‍, ഏരിയ കമ്മിറ്റിയംഗം പി.എച്ച് റംഷീദ് എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."