തല്ലാന്‍ അധികാരമുള്ള ആളാണെന്ന് പൊലിസുകാര്‍ കരുതരുത്: മുഖ്യമന്ത്രി
കൊച്ചി: മറ്റൊരാളെ തല്ലാന്‍ അധികാരമുള്ള ആളാണെന്ന് പൊലിസുകാര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സമൂഹത്തിന് ചേര്‍ന്ന രീതിയല്ല തല്ലുന്നത്. പൊലിസ് സ്റ്റേഷനില്‍ സഹായത്തിനുവേണ്ടി എത്തുന്നവരോട് നല്ല രീതിയില്‍ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി പൊലിസ് പ്രവര്‍ത്തിക്കണം. സ്ത്രീസുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം പ്രധാനപ്പെട്ടതാണ്. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നത്തില്‍ ഇടപെടാനും പൊലിസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരുപട്ടണമാണ്. ഇനിയും നല്ലരീതിയില്‍ വളര്‍ച്ചാസാധ്യതയുള്ള പട്ടണമായതിനാല്‍ ഗുണങ്ങള്‍ക്കൊപ്പം ദൂഷ്യങ്ങളും ഉണ്ടാകാം. ഈ ദൂഷ്യങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന ഇടപെടലുകളാണ് പൊലിസ് സ്റ്റേഷനുകളില്‍ നിന്ന് ഉണ്ടാകേണ്ടത്. സംസ്ഥാനത്തെ മൊത്തം ഗുണ്ടകളില്‍ 75ശതമാനവും എറണാകുളത്തുനിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കാക്കനാട് ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷന്‍ രണ്ടരകോടി മുടക്കി സജ്ജീകരിക്കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള എല്ലാ സംവിധാനങ്ങളുമുള്ള സ്റ്റേഷനായിരിക്കും ഇന്‍ഫോ പാര്‍ക്കിലേത്. നിര്‍മാണം ആരംഭിച്ച് എട്ടുമസങ്ങള്‍ക്കുള്ളില്‍ പണിപൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നുള്ള അവബോധം സൃഷ്ടിക്കുന്നതിനായി നിര്‍ഭയ പദ്ധതയില്‍ പെടുത്തി പുരുഷന്മാര്‍ക്കു ബോധവത്കരണം നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ വി തോമസ് എം പി, മേയര്‍ സൗമിനി ജയിന്‍, ഐ.ജി പി. വിജയന്‍, ജില്ലാ പൊലിസ് മേധാവി എം.പി ദിനേശ് എന്നിവര്‍ സംസാരിച്ചു. ഒരുകോടി 54 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ മള്‍ട്ടി ജിം സ്റ്റേഷന്‍,വനിതകള്‍ക്കായി സ്വയം പരിശീലന കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."