വ്യാജ വൈന്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് നൂറ് ലിറ്റര്‍ വൈന്‍ പിടിച്ചെടുത്തു
ആലുവ: മാധവപുരം കോളനിയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ വ്യാജ വൈന്‍ നിര്‍മാണ കേന്ദ്രം കണ്ടെത്തി. ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ റെജിമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവിടത്തെ താമസക്കാരനായ ഡൊമിനിക്കിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നൂറ് ലിറ്റര്‍ വരുന്ന വ്യാജ വൈനും പിടിച്ചെടുത്തു.
വ്യാജ വൈന്‍ നിര്‍മിച്ച് അതില്‍ ലഹരികൂട്ടുന്നതിനുവേണ്ടി വലിയ തോതില്‍ പുകയിലയും ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ വൈന്‍ കഴിക്കുന്നവര്‍ക്ക് വലിയതോതില്‍ തലയ്ക്ക് ലഹരിയുണ്ടാകുകയാണ് ചെയ്യുന്നതെന്ന് എക്സൈ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 650 മിലില്ലി ലിറ്ററിന്റെ കുപ്പികളിലാക്കി കുപ്പിയൊന്നിന് 100 രൂപ വിലയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്.
ലൈസന്‍സില്ലാതെ ചെറിയ അളവില്‍ പോലും വൈന്‍ നിര്‍മിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ക്കശമാക്കും.
റെയ്ഡിന് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.സന്തോഷ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.എ.നൈസാം, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.ജി രാജേഷ്, എ.ഇ സിദ്ദിക്ക്, കെ.ആര് രതീഷ്, എം.യു സാജു, എ.സിയാദ്, ടി.എ ഫൗസിയ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."