HOME
DETAILS
MAL
തീവില; പരിപ്പുവടയ്ക്കും രക്ഷയില്ല
backup
August 11 2016 | 19:08 PM
തൃക്കരിപ്പൂര്‍: പരിപ്പിനു വില കൂടിയതു കാരണം ഹോട്ടലുകളില്‍ നിന്നു പരിപ്പുവട പടിയിറങ്ങുന്നു. പരിപ്പു വടയും ചായയും മാത്രം വില്പന നടത്തുന്ന നിരവധി തട്ടുകടകള്‍ ജില്ലയില്‍ പലഭാഗത്തായുണ്ട്. പലരും സാമ്പത്തികപ്രയാസം കാരണം തട്ടുകടകള്‍ അടച്ചിട്ടിരിക്കുകയാണ്.
എഴുപതു രൂപയുണ്ടായിരുന്ന പരിപ്പിനു ഇരട്ടിയിലധികമാണ് ഇപ്പോള്‍ വില. പരിപ്പുവടയും ചായയും മാത്രം വില്പന നടത്തിയിരുന്നവര്‍ നിലവില്‍ മറ്റു പലഹാരങ്ങളിലേക്കു തിരിഞ്ഞിരിക്കുകയാണ്.
തട്ടുകടയില്‍ എത്തുന്നവര്‍ ഭൂരിഭാഗവും പരിപ്പുവടക്കുള്ള ആവശ്യക്കാരാണെന്നാണ് തട്ടുകടക്കാര് പറയുന്നത്.
എന്നാല്‍, കൂടിയ വിലയ്ക്കു പരിപ്പു വാങ്ങി നിലവിലെ വിലയ്ക്കു പരിപ്പുവട വില്ക്കാനാകില്ലെന്നാണു കച്ചവടക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."