സാമൂഹിക സമത്വത്തിനായി ഐക്യപ്പെടണം: പി.സി രാജന്
മൂവാറ്റുപുഴ: അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിന്റ മുഖ്യധാരയിലെത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക ഐക്യത്തിനായി ഒന്നിക്കണമെന്ന് ദലിത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി രാജന്. ഇന്ത്യന്‍ യൂനിയന്‍ ദലിത്ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷ പരിപാടികള്‍ മൂവാറ്റുപുഴ സി.എച്ച് മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവര്‍ണ ഭരണവര്‍ഗങ്ങള്‍ ദലിത് ജനതയോട് കാണിക്കുന്ന അവഗണനയ്ക്കെതിരേ ശക്തമായ നീക്കത്തിന് ദലിത് സംഘടനകള്‍ മുന്നിട്ടിറങ്ങണം. തൃശൂര്‍ പാവര്‍ട്ടി പൊലിസ് സ്റ്റേഷനില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിനായകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ദലിത്ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ ശശി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി രാജു ഉളിയന്നൂര്‍, സുബ്രഹ്മണ്യം കോട്ടപ്പടി, എം.റ്റി അയ്യപ്പന്, രാജന് എം.കെ അനില്‍കുമര്‍ തൃക്കളത്തൂര്‍, അയ്യപ്പന് പെരുമ്പാവൂര്‍, അജേഷ് കോടനാട്, ശിവരാമന് കോലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."