വെള്ളാപ്പള്ളി എണ്പത്തൊന്നിലേക്ക്്; പിറന്നാള്‍ ദിനത്തില്‍ ആശംസാ പ്രവാഹം
ചേര്‍ത്തല: വെള്ളാപ്പള്ളി 81ലേയ്ക്ക് കടന്നു. ഭവനപദ്ധതിയില്‍ നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ദാനവും നിര്‍വഹിച്ചു.കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രത്യേക പൂജകള്‍ ഇന്നലെ മദ്ധ്യാഹ്നത്തില്‍ സമാപിച്ചു.
രാവിലെ 11.30ന് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും എസ്.എന്‍.ഡി.പിയോഗം പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ പിറന്നാള്‍ കേക്ക് മുറിച്ചു.കുടുംബ അഭിവൃദ്ധിക്കും ആയൂരാരോഗ്യത്തിനുമായി പഞ്ചഫല അഭിഷേകവും നടത്തി.തുടര്‍ന്ന് കുളിച്ച് ചന്ദന നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടും മുണ്ടും ധരിച്ച് വെള്ളാപ്പള്ളിയും പട്ടുസാരിയുടുത്ത് ഭാര്യ പ്രീതി നടേശനും വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് എത്തി.വീടിന് മുന്നില്‍ കാത്തുനിന്ന യോഗം നേതാക്കള്‍ ബൊക്ക നല്കി സ്വീകരിച്ച് തയ്യാറാക്കിയിരുന്ന ഇരിപ്പിടത്തില്‍ ഇരുവരെയും ഇരുത്തി.
തുടര്‍ന്നാണ് ആചാര്യന് എന്‍.നാകേഷ് തന്ത്രി വെള്ളാപ്പള്ളിക്ക് തലപ്പാവ് ധരിപ്പിച്ചത്.തുടര്‍ന്ന് വെള്ളാപ്പള്ളി പ്രീതിക്ക് പൂമാല ചാര്‍ത്തി.തിരിച്ച് പ്രീതി വെള്ളാപ്പളിക്കും.പ്രീതിയെ സ്വര്‍ണമാലയും അണിയിച്ചു.ചെങ്ങന്നൂര്‍ യൂണിയന് നിര്‍മ്മിച്ചു നല്കുന്ന ശ്രീവെള്ളാപ്പള്ളി നടേശന് സ്നേഹം ഭവനപദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടിന്റെ താക്കോല്‍ വേണു-ഇന്ദിര ദമ്പതികള്‍ക്ക് കൈമാറി. വെള്ളാപ്പള്ളിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകളുടെ പ്രവാഹമായിരുന്നു.
പുലര്‍ച്ചെ തന്നെ ഫോണിലും കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയും പിറന്നാള്‍ ആശംസകള്‍ നേരാന്‍ തിരക്കായിരുന്നു.മന്ത്രി പി.തിലോത്തമന്,ബി.ജെ.പി നേതാവ് വി.മുരളീധരന്,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് തുടങ്ങി നിരവധി പ്രമുഖര്‍ വെളളാപ്പള്ളിയുടെ വീട്ടിലെത്തി ആശംസകള്‍ അര്‍പ്പിച്ചു.മന്ത്രിമാരും ജനപ്രതിനിധികളുമുള്പ്പെടെയുള്ളവര് ഫോണില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും നേതാക്കളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള പിറന്നാള്‍ സമ്മാനങ്ങളും ലഭിച്ചു.വീട്ടിലെത്തിയവര്‍ക്കായി ഭാര്യ പ്രീതി നടേശന്, മക്കളായ തുഷാര്‍,വന്ദന മരുമക്കള്‍ ആശ, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിറന്നാള്‍ സദ്യയും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."