തണ്ണീര്‍മുക്കം ബണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ശാപമായി: മന്ത്രി
അരൂര്‍: തണ്ണീര്‍മുക്കം ബണ്ട് മത്സ്യ തൊഴിലാളികള്‍ക്ക് ശാപമായി മാറിയിയെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. അരൂര്‍ ഉള്‍നാടന്‍ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ ബോണസ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായല്‍ മലിനീകരണം മൂലം മത്സ്യതൊഴിലാളികള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ഇവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കായല്‍ ശുദ്ധീകരണം അനിവാര്യമാണെന്നും അതിന് മുന്‍ കൈയ്യെടുക്കുവാന് താന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഇപ്പോള്‍ മത്സ്യ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂലയങ്ങളേക്കാള് കൂടുതല്‍ വരും വര്‍ഷങ്ങളില്‍ ലഭിക്കേണ്ടത് ആനിവാര്യമാണെന്നും മന്ത്ര ചൂണ്ടിക്കാട്ടി.
മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി എസ്. ശര്‍മ്മ ബോണസ് വിതരണം നടത്തി. സമ്മേളനത്തില്‍ അഡ്വ. എ.എം. ആരീഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ, സി.എന്‍. മനോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."