അയ്യങ്കാളി ജന്മദിനാഘോഷം
പായിപ്പാട്: പായിപ്പാട് വടക്ക് 1681-ാം നമ്പര്‍ കെ.പി.എം.എസ് ശാഖയുടെ നേതൃത്വത്തില്‍ 154-ാമത് ജന്മദിനാഘോഷവും സാംസ്‌കാരികസമ്മേളനവും നടന്നു. ശാഖാങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡന്റ് പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസാദ് കുമാര്‍ മുഖ്യാതിഥിയായി. എ.എസ്. രംഗന്‍, സുബി, കെ.പി.രാധാമണി, ആനന്ദരാജ്, സുമേഷ്, ഉഷാഭാസ്‌കര്‍, ശാന്താഗോപി, ഗീതാസത്യന്‍ എന്നിവര്‍ സംസാരിച്ചു.
'കേരളത്തെ ഗുജറാത്താക്കാനുള്ള അമിത്ഷായുടെ നീക്കം പാഴ്‌വേല'
ആലപ്പുഴ: കേരളത്തെ ഗുജറാത്താക്കാനുള്ള അമിത്ഷായുടെ നീക്കം പാഴ്ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മതപരമായ ധ്രൂവീകരണവും വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കാന്‍ പലതരത്തിലുള്ള പ്രചാരവേലകളാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നത്. ബി.ജെ.പി. നേതാക്കളും കേന്ദ്ര മന്ത്രിമാരും എത്തിയാല്‍ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനാവില്ല. അമിത്ഷാ എത്ര കിലോമീറ്റര്‍ നടന്നാലും കേരളത്തില്‍ നേട്ടമുണ്ടാവില്ല. അമിത്ഷാ നടന്ന സ്ഥലങ്ങളിലെല്ലാം കലാപമാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാന രംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഹരിയാനയില്‍ ഒരു ഗവണ്‍മെന്റ് ഉണ്ടോയെന്നുപോലും കോടതിക്ക് ചോദിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ ക്രമസമാധാന രംഗം എങ്ങനെയാണ് മെച്ചപ്പെട്ടതെന്ന് മനസിലാക്കാന്‍ ബി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരും കേരളത്തിലേയ്ക്ക് വരട്ടെ. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം പ്രചോദനമാവും.
വരുന്നത് ക്രമസമാധാനം തകര്‍ക്കാനാണെങ്കില്‍ കേരള ജനത അംഗീകരിക്കില്ല. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കം കേരള ജനത ചെറുത്തു നില്‍ക്കുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."