സേവന രംഗത്ത് കൂടുതല്‍ ക്ഷേമപദ്ധതികളുമായി റോട്ടറി ക്ലബ്
ഹരിപ്പാട്: സാമൂഹ്യ സേവന രംഗത്ത് ഒരു നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന റോട്ടറി ഇന്റര്‍നാഷണല്‍ ഹരിപ്പാട് ക്ലബിന്റെ 29-ാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതല്‍ 2018 ജൂണ്‍ 30 വരെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യ രംഗത്ത് ഹോസ്പിറ്റല്‍ പ്രൊജക്ട് ആന്‍ഡ് എക്യുപ്‌മെന്റ്‌സ് (ഹോപ്) എന്ന പേരില്‍ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയിലും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍വേ നടത്തി ആവശ്യമുള്ള സാമഗ്രികള്‍ വാങ്ങി നല്‍കുകയും ഉപയോഗശൂന്യമായവ അറ്റകുറ്റപണികള്‍ തീര്‍ത്ത് നല്‍കുകയും ചെയ്യും.
വിഷമുക്തമായ ഭക്ഷ്യ സാധനങ്ങളും പച്ചക്കറികളും സമൂഹത്തില്‍ കൂടുതല്‍ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, കൃഷി ഓഫിസുകള്‍, സ്‌കൂളുകള്‍, റഡിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിക്കുകയും പാടശേഖര കമ്മിറ്റികളുമായി ചേര്‍ന്ന് ഏകദേശം 36 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ റോട്ടറി എംപൗവര്‍മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ പ്രൊജക്ട് (റീപ്) എന്ന പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പിലാക്കും. കൂടാതെ വൃക്കരോഗ നിര്‍ണയവും ബോധവല്‍കരണവും ലക്ഷ്യമിട്ടുകൊണ്ട് കാരുണ്യം പദ്ധതിയും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്ലാന്‍ ഇ ട്രീ പദ്ധതിയും വിദ്യാലയങ്ങളിലെ ശുചിമുറി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വാട്ടര്‍ സാനിട്ടേഷന്‍ ആന്‍ഡ് ഹൈജീന്‍ ഇന്‍ സ്‌കൂള്‍സ് (വിന്‍സ്) പദ്ധതിയും, ശബ്ദമലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ഇനിടിയേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (റിസ്) പദ്ധതിയും നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൃദ്ധജനങ്ങള്‍ക്ക് കൈത്താങ്ങേകുവാന്‍ ജനററ്റിങ് ക്യാംപ് തുടങ്ങിയവയും നടത്തുമെന്ന് രജനികാന്ത് സി.കണ്ണന്താനം, മുരുകന്‍, തോമസ് ഈപ്പന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."