ഓണത്തിന് ഒരു കുട്ട പച്ചക്കറി: വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
ആലപ്പുഴ : 'ഓണത്തിന് ഒരു വീട്ടില്‍ ഒരു കുട്ട പച്ചക്കറി' എന്ന ലക്ഷ്യത്തില്ജില്ലാ ജൈവ കാര്‍ഷിക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ജൈവപച്ചക്കറി വിപണന കേന്ദ്രം ആലപ്പുഴയില്‍ ആരംഭിച്ചു.
വിപണന കേന്ദ്രത്തിലെ ഓണവിപണിയുടെ ഉദ്ഘാടനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാന് അധ്യക്ഷത വഹിച്ചു.
വിപണന കേന്ദ്രത്തിലൂടെയുള്ള ആദ്യ വില്‍പ്പന മത്സ്യബോര്‍ഡ് ചെയര്മാന് പി.പി.ചിത്തരഞ്ജനും ജൈവ കര്‍ഷക രജനി പാറേക്കാടനും നല്കി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആര്.നാസര്‍, കെ.പ്രസാദ്, എം.സുരേന്ദ്രന്, എം.എ.അലിയാര്, എ.മഹീന്ദ്രന്, ജൈവ കാര്‍ഷിക സംഘം ഭാരവാഹികളായ ജി.ഹരിശങ്കര്‍, അഡ്വ.പ്രിയേഷ് കുമാര്‍, അഡ്വ.എം.സന്തോഷ് കുമാര്‍, വി.ജി.മോഹനന്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."