HOME
DETAILS

ഡയറ്റുകളില്‍ അധ്യാപക നിയമനം വൈകുന്നു; ഉദ്യോഗാര്‍ഥികള്‍ കോടതിയിലേക്ക്

  
backup
August 29 2017 | 03:08 AM

%e0%b4%a1%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af


തിരുവനന്തപുരം: സംസ്ഥാനത്തെ ഡയറ്റുകളില്‍ അധ്യാപക നിയമനം വൈകുന്നതില്‍ വന്‍പ്രതിഷേധം. സ്‌പെഷ്യല്‍ റൂള്‍ രൂപീകരിച്ച് ആറു വര്‍ഷം കഴിഞ്ഞിട്ടും നിയമനം നടന്നിട്ടില്ല. ഉടന്‍ നിയമന നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ചുവപ്പുനാടയില്‍ കുരുങ്ങി തീരുമാനം നീണ്ടുപോവുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ നിയമന നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം.
ഉദ്യോഗാര്‍ഥികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടതിനൊടുവില്‍ 2011 ഫെബ്രുവരിയിലാണ് ഡയറ്റുകളിലെ അധ്യാപക നിയമനത്തിന് സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ റൂളിന് രൂപം നല്‍കിയത്. 2015ല്‍ പൊതുവിദ്യാഭ്യാസവകുപ്പില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ 79 ഒഴിവുകള്‍ ഉണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതില്‍ പകുതിയോളം ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ സ്‌പെഷ്യല്‍ റൂളില്‍ അപാകതയുള്ളതിനാല്‍ പി.എസ്.സിക്ക് നിയമന നടപടികള്‍ ആരംഭിക്കാന്‍ കഴിയുന്നില്ല. അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി പലതവണ പൊതുവിദ്യാഭ്യാസ വകുപ്പിന് കത്തയച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.
ചട്ടങ്ങളിലെ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഒരു വിദഗ്ധ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഭരണപരമായ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. ഇതിനുശേഷം ഇക്കാര്യം പി.എസ്.സിയെ അറിയിച്ചാല്‍ മാത്രമേ നിയമന വിജ്ഞാപനം ഇറക്കാന്‍ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്.
ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ എം.എഡ്, നെറ്റ്, ജെ.ആര്‍.എഫ്, പി.എച്ച്.ഡി തുടങ്ങിയ അധികയോഗ്യതകളും നേടി ജോലിക്ക് അപേക്ഷിക്കാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. യോഗ്യതയുള്ള പലര്‍ക്കും അപേക്ഷിക്കാനുള്ള പ്രായപരിധി അവസാനിക്കാറായി.
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഗവേഷണവും പരിശീലനവും നടത്തുന്ന സ്ഥാപനമാണ് ഡയറ്റ്. ഒരു ഡയറ്റില്‍ ഏഴ് ഫാക്കല്‍റ്റിയിലായി 20 അധ്യാപകരാണ് വേണ്ടത്. എന്നാല്‍, വര്‍ഷങ്ങളായി നിയമനം നടത്താത്തതിനാല്‍ പകുതിയില്‍ താഴെ മാത്രം അധ്യാപകരാണുള്ളത്.
ഇതോടെ ഡയറ്റുകളുടെ പ്രവര്‍ത്തനം തന്നെ താളംതെറ്റിയ അവസ്ഥയിലുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago