ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍; 196 ഒഴിവുകള്‍
ഇന്ത്യന്‍ സൈന്യത്തില്‍ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന് എന്‍ജിനിയറിങ് ബിരുദക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
വിവിധ കോഴ്‌സുകളിലെ 196 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. 2018 ഏപ്രിലില്‍ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലാണ് കോഴ്‌സ് ആരംഭിക്കുക. എന്‍ജിനിറിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും എന്‍ജിനിറിങ് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ 2018 ഏപ്രില്‍ മാസത്തിനു മുന്‍പു യോഗ്യതാ ബിരുദം പൂര്‍ത്തിയാക്കണം. ഇവര്‍ ട്രെയിനിങ് ആരംഭിച്ചു 12 ആഴ്ചകള്‍ക്കകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
2018 ഏപ്രില്‍ ഇരുപതിന് 20നും 27നും ഇടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍നിന്ന് ഇന്റര്‍വ്യൂ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഒഴിവുകള്‍ ഇങ്ങനെയാണ്:
സിവില്‍-പുരുഷന്‍മാര്‍ 49, വനിതകള്‍ അഞ്ച്
മെക്കാനിക്കല്‍-പുരുഷന്‍മാര്‍ 13, വനിതകള്‍ നാല്
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്-പുരുഷന്‍മാര്‍ 21, വനിതകള്‍ മൂന്ന്
എയ്‌റോനോട്ടിക്കല്‍ , ഏവിയേഷന്‍ ബാലിസ്റ്റിക്‌സ്, ഏവിയോണിക്‌സ്-പുരുഷന്‍മാര്‍ 12
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-പുരുഷന്‍മാര്‍ 30, വനിതകള്‍ നാല്
ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍-പുരുഷന്‍മാര്‍ 27, വനിതകള്‍ മൂന്ന്
ഇലക്ട്രോണിക്‌സ് ഒപ്‌റ്റോ, ഇലക്ട്രോണിക്‌സ് ഫൈബര്‍ ഒപ്റ്റിക്‌സ്-പുരുഷന്‍മാര്‍ 14
പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്-പുരുഷന്‍മാര്‍ ആറ്
ആര്‍ക്കിടെക്ചര്‍ ബില്‍ഡിങ് കണ്‍ട്രക്ഷന്‍ ടെക്‌നോളജി-പുരുഷന്‍മാര്‍ മൂന്ന്
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."