HOME
DETAILS
MAL
വിധി കാത്ത് രണ്ടാമന്; ബാബാ രാംപാലിന്റെ വിധി ഇന്ന്
backup
August 29 2017 | 05:08 AM
ഛണ്ഡിഗഡ്: ഹരിയാനയിലെ മറ്റൊരു ആള്‍ദൈവമായ രാംപാലിന്റെ കേസില്‍ വിധി ഇന്ന്. പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. കോടതിക്കു മുന്നില്‍ ഇയാളുടെ അനുയായികള്‍ തടിച്ചു കൂടിയിരിക്കുകയാണ്.
2014 നവംബര്‍ 18നാണ് രാംപാലിനെ അറസ്റ്റു ചെയ്തത്. രാംപാലിന്റെ മകനും അടുത്ത അനുയായി അറിയപ്പെടുന്ന പുരുഷോത്തം ദാസുമടക്കം 70 പേരെയും അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കേസിലായിരുന്നു അറസ്റ്റ്.
ഹിസാറിലെ സത്ലോക് ആശ്രമത്തില്‍ നിന്ന് ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഞ്ച് സ്ത്രീകളുടെയും പതിനൊന്ന് മാസം പ്രായമായ കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ആശ്രമത്തിനുള്ളില്‍ നിന്ന് 250 പാചക വാതക സിലിണ്ടറുകളും പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."