അമിത്ഷാ ആദ്യം ജാഥ നടത്തേണ്ടത് യു.പിയിലും ഹരിയാനയിലും: പി. ജയരാജന്
കണ്ണൂര്‍: എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണു ആദ്യം ബി.ജെ.പി ജാഥ നടത്തേണ്ടതെന്ന് സി.പി.എം നേതാവ് പി ജയരാജന്.
കേരളത്തിന്റെ യശസ് തകര്‍ക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുന്നത്. കേരളത്തില്‍ സംഘര്ഷമുണ്ടാക്കുകയാണു ഷായുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായാണു ഗണേശോത്സവത്തിന്റെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് സംഘര്‍ഷം സൃഷ്ടിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബി.ജെ.പിക്കാര്‍ക്കു രക്ഷയില്ലെന്ന് ഉത്തരേന്ത്യയില്‍ പ്രചാരണം നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ജനരക്ഷാ യാത്രയുമായി എത്തുന്ന അമിത്ഷായെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ബി.ജെ.പിക്കാര്‍ രവീന്ദ്രനെ കൊലപ്പെടുത്തിയതും പിണറായിയിലെ ജനങ്ങള്‍ ഓര്‍മിപ്പിക്കും.
ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്നങ്ങളുമുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെയാകെ പിന്തുണയുമായി മുന്നോട്ടുപോകുമ്പോഴുള്ള അസഹിഷ്ണുതയാണു സംഘപരിവാര്‍ പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ ആര്.എസ്.എസുകാരുടെ മനസില്‍ മാത്രമാണു സംഘര്ഷമുള്ളതെന്നും പി. ജയരാജന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."