ഹ്യൂണ്ടായി അവതരിപ്പിക്കുന്നു, പുതുതലമുറ വെര്‍ണ
ന്യൂഡല്‍ഹി: വാഹന രംഗത്തുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് മനസ്സിലാക്കി അത് തങ്ങളുടെ കാറുകളില്‍ എത്തിക്കാന്‍ മത്സരിക്കുന്നവരാണ് ഹ്യൂണ്ടായി. പുതുതലമുറ കാറുകളിറക്കിയും തങ്ങളുടെ പഴയ മോഡലുകള്‍ പരിഷ്കരിച്ചും ഹ്യൂണ്ടായി ഇടക്കിടെ കാര്‍ പ്രേമികളെ ഞെട്ടിക്കാറുണ്ട്.
മിഡ് സൈസ് സെഡാന് ആയ വെര്‍ണയുടെ പരിഷ്കരിച്ച പതിപ്പാണ് ഒടുവിലായി ഇവര്‍ ഇറക്കുന്നത്.
അഞ്ചാം തലമുറ വെര്‍ണയ്ക്ക് 7.99-12.33 ലക്ഷമാണ് ആരംഭ വില. ഭംഗിയുടെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പുതിയ വെര്‍ണയും.
ടെക്നോളജി,സുരക്ഷ,യാത്ര എന്നിവയ്ക്കെല്ലാം ഏറെ ആനന്ദം നല്കുന്ന ഒന്നാണ് വെര്‍ണ. സെഡാന് ഇനത്തില്‍ പുതിയ ഒരു മുഖമുദ്ര പതിപ്പിക്കുകയാണ് ഇതിലൂടെ ഹ്യൂണ്ടായ് ചെയ്യുന്നത്.
2006ലാണ് ആദ്യമായി വെര്‍ണ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതുവരെയായി 3.71 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞിട്ടുണ്ട്. മാരുതിയുടെ സിയസ്,ഹോണ്ട സിറ്റി എന്നിവയുമായാണ് വെര്‍ണയുടെ ഏറ്റുമുട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."