പെട്രോള്‍ ബങ്ക് മാനേജരുടെ തലക്കടിച്ചു കവര്‍ച്ച; പ്രതികളെ കൊണ്ടുവന്നു തെളിവെടുത്തു
തൃക്കരിപ്പൂര്‍: പെട്രോള്‍ ബങ്ക് മാനേജരുടെ തലക്കടിച്ചു പണം കവര്‍ന്ന കേസിലെ പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുത്തു. പയ്യന്നൂര്‍ രാമന്തളിയിലെ മിഥുന് കൃഷ്ണന് (24), പയ്യന്നൂര്‍ തയിനേരിയിലെ മുഹമ്മദ് സവാദ് ഖാന് (19), മംഗളൂരു ബഡ്വാളിലെ ഉബൈദ് (20) എന്നിവരെയാണ് സി.ഐ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ഉച്ചയോടെയാണു പൊലിസിനു വിട്ടുനല്‍കിയത്. കഴിഞ്ഞ രണ്ടിനു രാത്രി പതിനൊന്നു മണിയോടെയാണ് പെട്രോള്‍ ബങ്ക് അടച്ച് സ്കൂട്ടറില്‍ പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലേക്കു പോവുകയായിരുന്ന രാമകൃഷ്ണനെ കുണിയന്‍ എടാട്ടുമ്മല്‍ റോഡില്‍ വച്ച് തലക്കടിച്ചു താഴെയിട്ടു പണമടങ്ങുന്ന ബാഗും രാമകൃഷ്ണന് ഉപയോഗിച്ച സ്കൂട്ടറുമായി കടന്നു കളഞ്ഞത്. സ്കൂട്ടര്‍ പിന്നീടു ചെറുവത്തൂര്‍ കണ്ണാടിപ്പാറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ചെറുവത്തൂരിലെ എ.ടി.എം കൗണ്ടറില്‍ നിന്നു സംഭവത്തിനു തൊട്ടടുത്ത ദിവസം രാവിലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള ശ്രമത്തിനിടെ പരിസരത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ചിത്രമാണു പൊലിസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഏഴിനു കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നാണു പ്രതികളെ പിടികൂടിയത്.
3.16 ലക്ഷം രൂപ കവര്ന്നതില് നിന്ന് 1.14300 ലക്ഷം രൂപ പ്രതികളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."