ആശ്രമത്തില്‍ കലാപമുണ്ടായ കേസ്: ആള്‍ദൈവം രാംപാലിനെ കോടതി കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: ആശ്രമത്തില്‍ നടന്ന കലാപത്തിനിടെ ആറു പേര് മരിച്ച കേസില്‍ വിവാദ ആള്‍ദൈവം സത്ഗുരു രാംപാല്‍ജി മഹാരാജിനെ കോടതി കുറ്റവിമുക്തനാക്കി. ഹരിയാനയിലെ ഹിസാര്‍ കോടതിയാണ് രാംപാലിനെ കുറ്റക്കാരനല്ലെന്ന് വിധിച്ചത്. അതേസമയം മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ഇയാള്‍ ജയിലില്‍ തന്നെ തുടരും.
കൊലപാതക കേസില്‍ 2014 നവംബര്‍ 18 നാണ് പൊലിസ് രാംപാലിനെ അറസ്റ്റ് ചെയ്തത്. രാംപാലിന്റെ മകനും അടുത്ത അനുയായി അറിയപ്പെടുന്ന പുരുഷോത്തം ദാസുമടക്കം 70 പേരെയും അറസ്റ്റ് ചെയ്തിരുന്നു.
രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസിനു നേരെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആറു പേര് കൊല്ലപ്പെട്ടു. അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."