HOME
DETAILS
MAL
ജി.എസ്.ടി: ആദ്യമാസം പിരിഞ്ഞുകിട്ടിയത് 92,283 കോടി രൂപ
backup
August 29 2017 | 15:08 PM
ന്യൂഡല്‍ഹി: രാജ്യം പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടിയി (ചരക്കുസേവന നികുതി) ലേക്കു മാറിയപ്പോള്‍ 92,283 കോടി രൂപ പിരിഞ്ഞുകിട്ടിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.
ഇതില്‍ 47,469 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 22,722 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 47,469 കോടി രൂപ ഇന്റഗ്രേറ്റഡ് ജി.എസ്.ടിയുമാണ്.
ജി.എസ്.ടി വന്നതിനു ശേഷമുള്ള ആദ്യ മാസത്തിലെ നികുതി റിട്ടേണ്‍ കണക്കാണ് മന്ത്രി പുറത്തുവിട്ടത്. ജുലൈ ഒന്നു മുതലാണ് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നത്.
59.57 ലക്ഷം പേരാണ് ജി.എസ്.ടി സമ്പദായത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 38.38 ലക്ഷം പേരാണ് വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."