HOME
DETAILS

എം.എല്‍.എയുടെ വിവാദ പാര്‍ക്ക്: കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ അനുകൂല റിപ്പോര്‍ട്ട് ഡി.സി.സി തള്ളി

  
backup
August 30 2017 | 01:08 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


കോഴിക്കോട്: എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് അനുകൂലമായുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജില്ലാ നേതൃത്വം തള്ളി.
നടപടിക്രമങ്ങള്‍ പാലിച്ചാണ് പഞ്ചായത്ത് പാര്‍ക്കിന് അനുമതി നല്‍കിയതെന്നാണ് ഡി.സി.സിക്കും കെ.പി.സി.സിക്കും കൂടരഞ്ഞി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. നടപടി ക്രമങ്ങളില്‍ കെ.പി.സി.സി വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ തയാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദമായ പാര്‍ക്കിന് അനുമതി നല്‍കിയ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കെ.പി.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയോടും കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മണ്ഡലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലാണ് പഞ്ചായത്ത് ഭരണസമിതിയെ പിന്തുണച്ച് പാര്‍ക്കിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രാദേശിക വികാരം പാര്‍ക്കിന് അനുകൂലമാണെന്നും അനുമതിയുള്ളതിനാലാണ് കക്കാടംപൊയിലിലെ പാര്‍ക്കിനെ പിന്തുണച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ പ്രദേശിക നേതൃത്വത്തിന് വീഴ്ചപറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് ഡി.സി.സി തള്ളി. പാര്‍ക്കിനെതിരേ നടപടിയെടുക്കണമെന്നും പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്ത പാര്‍ക്കിനെ മുഖ്യമന്ത്രി പോലും പിന്തുണക്കുകയാണ്. പാര്‍ക്കിനെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്നലെ കോഴിക്കോട് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പഞ്ചായത്ത് ഭരണസമിതിയെ തള്ളിപ്പറയാന്‍ തയാറായില്ല. പഞ്ചായത്ത് ഏറ്റവും താഴെയുള്ള ഘടകം മാത്രമാണെന്നും അതിനുമുകളിലുള്ള അധികാരകേന്ദ്രങ്ങള്‍ മുതല്‍ മുഖ്യമന്ത്രിവരെ പാര്‍ക്കിനെ പിന്തുണക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍  'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു'

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago