അമിത് ഷാ കേരളത്തിലെത്തുന്നതു ശാന്തത തകര്‍ക്കാന്‍: പി. ജയരാജന്‍
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജനരക്ഷാ യാത്ര നടത്താന്‍ കേരളത്തിലെത്തുന്നത് ശാന്തമായ അന്തരീക്ഷം തകര്‍ക്കാനാണെന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കേരളത്തില്‍ സംഘര്‍ഷമുണ്ടാക്കുകയാണു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായാണു ഗണേശോത്സവത്തിന്റെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് സംഘര്‍ഷം സൃഷ്ടിച്ചത്.
എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ജനരക്ഷാ യാത്രയുമായി എത്തുന്ന അമിത്ഷായെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ബി.ജെ.പിക്കാര്‍ രവീന്ദ്രനെ കൊലപ്പെടുത്തിയതും പിണറായിയിലെ ജനങ്ങള്‍ ഓര്‍മിപ്പിക്കും.
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണു ആദ്യം ബി.ജെ.പി ജാഥ നടത്തേണ്ടത്. ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്‌നങ്ങളുമുള്ളതെന്ന് പി. ജയരാജന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."