കെ.യു.ഡബ്ല്യു.ജെ: കമാല്‍ വരദൂര്‍ പ്രസിഡന്റ്, സി. നാരായണന്‍ ജന. സെക്രട്ടറി
തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റായി കമാല്‍ വരദൂരിനെയും ജനറല്‍ സെക്രട്ടറിയായി സി. നാരായണനെയും തെരഞ്ഞെടുത്തു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററായ കമാല്‍ വരദൂര്‍ നിലവില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. നാരായണന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ജനറല്‍ സെക്രട്ടറിയാകുന്നത്.
സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ജലീല്‍ അരൂക്കുറ്റി (സുപ്രഭാതം), കെ. എസ് വിപിനചന്ദ്രന്‍, എ. സേതുമാധവന്‍, എ. കെ. സജീവന്‍, ആര്‍. ജയപ്രസാദ് (മാതൃഭൂമി), എന്‍.പി.സി രഞ്ജിത്ത്, രാജു മാത്യു, ഷെറിന്‍ മുഹമ്മദ് (മലയാള മനോരമ), ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), റഷീദ് ആനപ്പുറം, ആര്‍. രഞ്ജിത്ത്, പി. സുരേശന്‍, ഇ.എസ് സുഭാഷ്, പി.വി ബിന്ദു (ദേശാഭിമാനി), പി.സി സെബാസ്റ്റ്യന്‍, വി. മുഹമ്മദലി, വി.പി റജീന (മാധ്യമം), ശ്രീകല പ്രഭാകര്‍, ടി.പി പ്രശാന്ത് (കൈരളി ടി.വി), ഡി.എസ് രാജ്‌മോഹന്‍ (ജയ്ഹിന്ദ് ടി.വി), സമീര്‍ കല്ലായി, ടി. മുംതാസ് (തേജസ്), സോഫിയ ബിന്ദ്, ടി.കെ ഹരീഷ്, ശബ്‌ന സിയാദ് (മീഡിയാവണ്‍ ടി.വി), എ സുകുമാരന്‍ (ഏഷ്യാനെറ്റ്), ഷാലു മാത്യു (മംഗളം), ശ്രീലാപിള്ള (ന്യൂസ് 18 കേരള), രഞ്ജിത്ത് അമ്പാടി, ബീനാ റാണി (ജനം ടി.വി), പി. ശശികാന്ത് (അമൃത ടി.വി), തോമസ് വര്‍ഗീസ് (ദീപിക), സി. വിമല്‍ കുമാര്‍ (കേരള കൗമുദി), എ.വി മുസാഫര്‍ (ഡെക്കാന്‍ ക്രോണിക്കിള്‍), മുഹമ്മദ് പയ്യോളി (സിറാജ്), വി. ഷീന (ജന്മഭൂമി).
ഒക്ടോബറില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."