ലോകബോക്സിങ്: മെഡലുറപ്പിച്ച് ഗൗരവ്
ഹാംബര്‍ഗ്: ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യ. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തുനീസ്യയുടെ ബിലാല്‍ ഹാംദിയെ പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറി ഗൗരവ് ബിദുരിയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചത്.
56 കിലോ ബാന്‍ഡംവെയ്റ്റ് വിഭാഗത്തില്‍ തകര്‍പ്പന്‍ പോരാട്ടം കാഴ്ച്ചവച്ചാണ് ഗൗരവിന്റെ മുന്നേറ്റം. താരത്തിന്റെ ആദ്യ ലോക ചാംപ്യന്‍ഷിപ്പാണിത്. നേരത്തെ 2011 വികാസ് കൃഷ്ണന് മാത്രമാണ് അരങ്ങേറ്റ ടൂര്‍ണമെന്റില്‍ മെഡല്‍ നേടിയിട്ടുള്ള താരം.
അതേസമയം മറ്റൊരു ഇന്ത്യന്‍ അമിത് ഫംഗല്‍ 49 കിലോ വിഭാഗം ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ഉസ്ബെക്കിസ്ഥാന്റെ ഹസന്‍ബോയ് ദുസ്മതോവിനോടാണ് താരം പരാജയപ്പെട്ടത്.
എന്നാല്‍ ഇതിനുശേഷം മത്സരിച്ച ഗൗരവ് ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സ്വന്തമാക്കിയാണ് താരം കളിക്കാനിറങ്ങിയത്. ഭൂട്ടാനായിരുന്നു യഥാര്‍ഥത്തില്‍ ടൂര്‍ണമെന്റിനുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കേണ്ടിയിരുന്നത്.
എന്നാല്‍ പോരായ്മകളെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത ഗൗരവ് എതിരാളിയുടെ നീക്കത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."